തിരുവനന്തപുരം: ആസൂത്രണ ബോർഡിലും കമീഷനുകളിലും വിവിധ സാംസ്കാരിക, സ്വയംഭരണ സ്ഥാപനങ്ങളിലും പുതിയ ഭാരവാഹികളെ കണ്ടെത്താനുള്ള നടപടികൾക്ക് ഇടതുമുന്നണി തുടക്കംകുറിക്കുന്നു. എല്ലാ മേഖലയിലും തലമുറമാറ്റമാണ് സി.പി.എം ലക്ഷ്യമിടുന്നത് എന്നാണ് സൂചന.
ആസൂത്രണ േബാർഡിൽ സി.പി.എം സഹയാത്രികരായ സാമ്പത്തികവിദഗ്ധരെ കൂടാതെ പുതുമുഖങ്ങളെയും പരിഗണിക്കുന്നു. ഉപാധ്യക്ഷൻ പ്രഫ. വി.കെ. രാമചന്ദ്രനെ കൂടാതെ ഡോ. മൃദുൽ ഇൗപ്പൻ, ഡോ. ബി. ഇക്ബാൽ, പ്രഫ. കെ.എൻ. ഹരിലാൽ, പ്രഫ. ടി. ജയറാമൻ, പ്രഫ. രാമകുമാർ, ഡോ. കെ. രവിരാമൻ എന്നിവരാണ് നിലവിലെ അംഗങ്ങൾ. ഇതിൽ കെ.എൻ. ഹരിലാൽ സി.ഡി.എസിലേക്ക് മടങ്ങിപ്പോയി. പുതുതായി പരിഗണിക്കുന്നവരിൽ മുൻ ആരോഗ്യ ഡയറക്ടർ പി.കെ. ജമീലയുമുണ്ടെന്ന് സൂചനയുണ്ട്. മുൻ മന്ത്രി പി.കെ. ബാലെൻറ ഭാര്യയാണ് ജമീല. ഒന്നിലേറെ സ്ഥാപനങ്ങളുടെ തലപ്പത്ത് അവരുടെ പേര് ഉയർന്ന് കേൾക്കുന്നു. സി.പി.െഎ കൂടി പ്രതിനിധികളെ തീരുമാനിച്ചാൽ പുനഃസംഘടന ഉടൻ ഉണ്ടാവും.
എം.സി. ജോസഫൈൻ രാജിവെച്ച ഒഴിവിൽ വനിത കമീഷൻ അധ്യക്ഷയെ നിയമിക്കുകയാണ് സർക്കാറിെൻറ മുന്നിലുള്ള പ്രഥമ കടമ്പ. സൂസൻ കോടി, ടി.എൻ. സീമ, പി.കെ. ജമീല, പി.കെ. ശ്രീമതി തുടങ്ങി വൻനിര പേരുകളാണ് പറഞ്ഞുകേൾക്കുന്നത്. മുന്നാക്കവിഭാഗ കമീഷനിലും ഭരണപരിഷ്കാര കമീഷനിലും കാലതാമസമില്ലാതെ നിയമനം നടത്താനാണ് ആലോചന. മുന്നാക്കവിഭാഗ കമീഷൻ അധ്യക്ഷസ്ഥാനം ക്രൈസ്തവ വിഭാഗത്തിന് നൽകലും പരിഗണിക്കുന്നു. ധ സാംസ്കാരിക, സ്വയംഭരണ സ്ഥാപനങ്ങളിൽ കാലാവധി പൂർത്തീകരിച്ചശേഷം നിയമനം നടത്തും. കെ.എസ്.എഫ്.ഡി.സി, ചലച്ചിത്ര അക്കാദമി, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, ഭാരത് ഭവൻ, അക്കാദമികൾ, ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്, കോർപറേഷൻ, ബോർഡുകൾ എന്നിവക്കായി വൻനിരയാണ് സി.പി.എം, സി.പി.െഎ നേതൃത്വത്തിെൻറ ശ്രദ്ധയിൽപെടാൻ ശ്രമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.