​'നയിക്കാൻ നായകൻ വരട്ടെ; നിങ്ങളില്ലെങ്കിൽ ഞങ്ങളുമില്ല' -മുരളീധരനെ പിന്തുണച്ച് കോഴിക്കോട്ട് ബോർഡ്

കോഴിക്കോട്: ലോക്സഭ തെരഞ്ഞെടുപ്പിൽ തൃശൂരിലേറ്റ കനത്ത പരാജയത്തിനു പിന്നാലെ സജീവ രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കുകയാണെന്ന് പ്രഖ്യാപിച്ച കെ. മുരളീധരന് പിന്തുണയുമായി കോഴിക്കോട് നഗരത്തിൽ ബോർഡ്. കോഴിക്കോട്ടെ കോൺഗ്രസ് പ്രവർത്തകർ എന്ന പേരിൽ നയിക്കാൻ നായകൻ വരട്ടെ എന്ന തലക്കെട്ടിലാണ് ബോർഡ് വെച്ചിരിക്കുന്നത്.

'അന്ന് വടകരയിൽ, പിന്നെ നേമത്ത്, ഇന്ന് തൃശൂരിൽ...അങ്ങ് പോരാട്ടത്തിനിറങ്ങിയത് ​ഈ പ്രസ്ഥാനത്തിന്റെയും പ്രവർത്തകരു​ടെയും അഭിമാനം സംരക്ഷിക്കാനാണ്. മതേതരത്വത്തിനനായി അചഞ്ചലമായി നിലകൊണ്ടതിന്റെ പേരിലാണ് നിങ്ങൾ ഇന്ന് പോരാട്ടഭൂമിയിൽ വെട്ടേറ്റ് വീണത്. നയിക്കാൻ നിങ്ങളില്ലെങ്കിൽ ഞങ്ങളുമില്ല. ഒരിക്കൽ കൂടി പറയുന്നു. പ്രിയ​പ്പെട്ട കെ.എം, നിങ്ങൾ മതേതര കേരളത്തിന്റെ ഹൃദയമാണ്.'-എന്നാണ് ബോർഡിൽ എഴുതിയിരിക്കുന്നത്. മുരളീധരനെ അനുനയിപ്പിക്കാൻ പാർട്ടി നേതൃത്വം ശ്രമം തുടരുകയാണ്.

വയനാട് മണ്ഡലത്തിൽ സ്ഥാനാർഥിയായി പരിഗണിച്ചാൽ മത്സരിക്കില്ലെന്നും രാജ്യസഭയിലേക്കില്ലെന്നും കഴിഞ്ഞ ദിവസം മുരളീധരൻ വ്യക്തമാക്കിയിരുന്നു. എന്നാൽ അടുത്ത പഞ്ചായത്ത് തെരഞ്ഞെടുപ്പ് വരുമ്പോൾ സജീവമാകുമെന്നും പറയുകയുണ്ടായി. കോൺഗ്രസ് കെ.പി.സി.സി അധ്യക്ഷസ്ഥാനം ഉൾപ്പെടെ ഏത് പദവിയും മുരളീധരന് നൽകുമെന്ന് കഴിഞ്ഞ ദിവസം കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ പറഞ്ഞിരുന്നു.

Tags:    
News Summary - Board in Calicut city to support of Congress leader K Muraleedharan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.