വിഴിഞ്ഞം: തിരയിൽപ്പെട്ട് രണ്ടു വള്ളങ്ങൾ മറിഞ്ഞു. വള്ളങ്ങളിലുണ്ടായിരുന്ന 11 മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. മറിഞ്ഞ വള്ളം ഇടിച്ച് ഒരു മത്സ്യത്തൊഴിലാളിക്ക് പരിക്കേറ്റു. കോവളം ആവാടുതുറ ഭാഗത്ത് തീരക്കടലിൽ ശനിയാഴ്ച രാവിലെ ആയിരുന്നു അപകടം.
കരുംകുളം സ്വദേശികളായ കാർലോസ് (60), വിൻസന്‍റ് (60), ക്ലീറ്റസ് (59), സഹായരാജ് (52),അനീഷ് (18), നിധീഷ് (20) ലവലന്‍റ് (38) സ്റ്റീഫൻ (65), ആൽബി (48), മൈക്കിൾ (46), നോബർട്ട് (44) എന്നിവരാണ് രക്ഷപ്പെട്ടത്. മൂക്കിന്‍റെ പാലത്തിന് സാരമായി പരിക്കേറ്റ സ്റ്റീഫനെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽപെട്ടവരെ മറ്റു മത്സ്യബന്ധന വള്ളത്തിലുള്ളർ രക്ഷപ്പെടുത്തി. മത്സ്യവും വലയും അപകടത്തിൽ നഷ്ടപ്പെട്ടെന്ന് തൊഴിലാളികൾ പറഞ്ഞു. എൻജിനുകൾക്കും കേടുപറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.