വൈക്കം: സമൂഹമാധ്യമങ്ങളിലൂടെ വൈറലായ പാപ്പിയമ്മയെ തേടി ബോബി ചെമ്മണ്ണൂരെത്തി. അടച്ചുറപ്പില്ലാത്ത ടാർപോളിൻ കൂരക്കുള്ളിൽ കഴിയുന്ന വടയാർ തേവലക്കര വാഴത്തറവിട്ടിൽ പാപ്പിയമ്മക്ക് ആശ്വാസമായായിരുന്നു വരവ്. നാട്ടുകാർ വൻവരവേൽപാണ് ഇദ്ദേഹത്തിന് നൽകിയത്.
ഏറണാകുളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഡോക്യുമെൻററി സംവിധായനായ മഹാദേവൻ തമ്പി, നേരത്തേ പാപ്പിയമ്മയുടെ ജീവിത നിമിഷങ്ങൾ യു ട്യൂബിലൂടെ പുറംലോകത്ത് എത്തിച്ചിരുന്നു.
പാടത്തും പറമ്പിലും പണിചെയ്യുന്ന പാപ്പിയമ്മ 98 വയസ്സിൽ എത്തിയിട്ടും ശാരീരിക അവശതകൾ ഒന്നുമില്ല. നിറഞ്ഞ സന്തോഷത്തോടെയുള്ള ഇവരുെട ജീവിതം വൈറലായി. കുടികിടപ്പുകിട്ടിയ 10 സെൻറ് ഭൂമിയിൽ അടച്ചുറപ്പ് ഇല്ലാത്ത ടാർപോളിൻ കൂരക്കുള്ളിൽ ഒറ്റക്കാണ് ഇവരുടെ താമസം. ഭർത്താവ് വർഷങ്ങൾക്കുമുമ്പ് മരിച്ചു. അടുത്ത താമസിക്കുന്ന മകൾ ഭക്ഷണം എത്തിക്കും.
നാട്ടുകാർ ബോബിയെ പൂക്കൾ നൽകി സ്വീകരിച്ചു. തുടർന്ന് പാപ്പിയമ്മക്ക് വീട് നിർമിച്ചുനൽകുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.