വെള്ളറട: പെരുങ്കടവിള പാല്‍കുളങ്ങര കീഴാറൂര്‍ തലമണ്ണൂര്ക്കോണത്ത് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട മോഹനകുമാരിയുടെയും ജീവനൊടുക്കിയ മകന് വിപിെൻറയും മൃതദേഹങ്ങൾ കീഴാറൂര്‍ തലമണ്ണൂര്ക്കോണത്തെ വീട്ടുവളപ്പിൽ സംസ്കരിച്ചു. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ശനിയാഴ്ച ഉച്ചയോടെയാണ് മൃതദേഹങ്ങൾ വീട്ടിലെത്തിച്ചത്.
കഴിഞ്ഞ ദിവസമാണ് മോഹനകുമാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയശേഷം മകൻ ആത്മഹത്യ ചെയ്തത്. തെൻറ ഭാര്യയെയും മകളെയും അമ്മ സ്നേഹിക്കാത്തതുകാരണമെന്ന് കൊലപാതകമെന്ന് മൃതദേഹത്തിന് സമീപത്തുനിന്ന് കണ്ടെത്തിയ വിപിെൻറ ആത്മഹത്യക്കുറിപ്പില്‍ പറയുന്നു. അമ്മയും മകനും തമ്മില്‍ ഇതിെൻറ പേരില്‍ സ്ഥിരം വഴക്കുണ്ടായിരുന്നു.
ഭാര്യ കൃഷ്ണമായയെയും മകള്‍ ദൈത്യയെയും ദിവസങ്ങള്‍ക്കുമുമ്പ് വിപിന്‍ ഭാര്യയുടെ മലയം ചൂഴാറ്റുകോട്ടയിലുള്ള വീട്ടില്കൊണ്ടാക്കിയിരുന്നു. പരിസരവാസികളടക്കം നടുക്കത്തോടെയാണ് മരണവാർത്ത ശ്രവിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.