കെ.പി.സി.സി നിർവാഹക സമിതി അംഗം പി.കെ. ഫൈസലി​െൻറ വീട്ടിൽ ബോംബാക്രമണത്തിൽ തകർന്ന ജനാലകളും

ചുമരും

കോൺഗ്രസ് നേതാവി​െൻറ വീട്ടിനുനേരെ ബോംബേറ്

പ​ട​ന്ന: കെ.​പി.​സി.​സി നി​ർ​വാ​ഹ​ക സ​മി​തി അം​ഗം പി.​കെ. ഫൈ​സ​ലി​െൻറ എ​ട​ച്ചാ​ക്കൈ കൊ​ക്കാ​ക്ക​ട​വി​ലെ വീ​ട്ടി​നു​നേ​രെ സ്​​റ്റീ​ൽ ബോം​ബാ​ക്ര​മ​ണം.

കഴിഞ്ഞദിവസം അ​ർ​ധ​രാ​ത്രി 12.30 മ​ണി​യോ​ടെ​യാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്. വീ​ടി​െൻറ മു​ക​ൾ നി​ല​യി​ലെ ജ​നാ​ല പ​ടി​ക​ളും ചി​ല്ലു​ക​ളും ത​ക​ർ​ന്നു. ര​ണ്ടി​ട​ങ്ങ​ളി​ലാ​യി ജ​നാ​ല പ​ടി​ക​ൾ​ക്ക് ദ്വാ​രം വീ​ണി​ട്ടു​ണ്ട്. ചു​മ​രി​െൻറ ടൈ​ലു​ക​ൾ ഇ​ള​കി​ത്തെ​റി​ച്ചു. ചു​മ​രു​ക​ൾ​ക്കും ബോം​ബി​െൻറ ചീ​ളു​ക​ൾ ത​റ​ച്ച് കേ​ടു​പ​റ്റി​യി​ട്ടു​ണ്ട്.

വീ​ട്ടു​മു​റ്റ​ത്ത് നി​ർ​ത്തി​യി​ട്ട വാ​ഹ​ന​ത്തി​െൻറ ചി​ല്ലു​ക​ളും ത​ക​ർ​ന്നി​ട്ടു​ണ്ട്. ആ​ണി​ക​ളും ബോം​ബി​െൻറ അ​വ​ശി​ഷ്​​ട​ങ്ങ​ളും ത​റ​യി​ൽ ചി​ത​റി​യ നി​ല​യി​ലു​ണ്ട്.

ശ​നി​യാ​ഴ്ച രാ​ത്രി 12.30ന് ​സ്‌​ഫോ​ട​ന ശ​ബ്​​ദം കേ​ട്ടാ​ണ് ഫൈ​സ​ലും വീ​ട്ടു​കാ​രും ഉ​ണ​ർ​ന്ന​ത്. ബൈ​ക്കി​ലെ​ത്തി​യ സം​ഘ​മാ​ണ് അ​ക്ര​മം ന​ട​ത്തി​യ​തെ​ന്ന് ക​രു​തു​ന്നു. പ​ട​ന്ന പ​ഞ്ചാ​യ​ത്തി​ൽ ക​ടു​ത്ത മ​ത്സ​രം ന​ട​ന്ന 10, 12 വാ​ർ​ഡു​ക​ളി​ൽ കോ​ൺ​ഗ്ര​സ്​ സീ​റ്റ് നി​ല​നി​ർ​ത്തി​യ​തി​ൽ പ്ര​കോ​പി​ത​രാ​യ സി.​പി.​എ​മ്മാ​ണ് അ​ക്ര​മ​ത്തി​ന് പി​ന്നി​ലെ​ന്ന് ഫൈ​സ​ൽ പ​റ​ഞ്ഞു.

കോ​ൺ​ഗ്ര​സ്​ സ്ഥാ​നാ​ർ​ഥി​യു​ടെ വി​ജ​യ​ത്തി​ൽ ആ​ഹ്ലാ​ദം പ്ര​ക​ടി​പ്പി​ച്ച് വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് എ​ട​ച്ചാ​ക്കൈ​യി​ൽ യു.​ഡി.​എ​ഫ് പ്ര​ക​ട​നം സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.

ഇ​തി​െൻറ തു​ട​ർ​ച്ച​യാ​യാ​ണ് രാ​ത്രി​യി​ൽ ബോം​ബാ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. കാ​ഞ്ഞ​ങ്ങാ​ട് ഡി​വൈ.​എ​സ്.​പി എം.​പി. വി​നോ​ദ്, ച​ന്തേ​ര സ്‌​റ്റേ​ഷ​ൻ ഇ​ൻ​സ്‌​പെ​ക്ട​ർ പി. ​നാ​രാ​യ​ണ​ൻ, എ​സ്.​ഐ മെ​ൽ​ബി​ൻ ജോ​സ്, ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ​ർ, ഡോ​ഗ് സ്ക്വാ​ഡ് തു​ട​ങ്ങി​യ​വ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് തു​ട​ർ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. പി.​ടി. തോ​മ​സ് എം.​എ​ൽ.​എ, യു.​ഡി.​എ​ഫ് നേ​താ​ക്ക​ൾ തു​ട​ങ്ങി​യ​വ​ർ വീ​ട്ടി​ലെ​ത്തി. 

Tags:    
News Summary - bomb attack against congress leaders house

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.