കോഴിക്കോട്: പന്തീരാങ്കാവിൽ സി.പി.എം അനുഭാവിയുടെ വീടിനുനേരെ ആക്രമണം. കൂടത്തുംപാറ മരക്കാട്ട് മീത്തൽ രൂപേഷിെൻറ വീടിനു നേരെ അക്രമികൾ പെട്രോൾ ബോംബെറിയുകയായിരുന്നു. ഞായറാഴ്ച്ച അർദ്ധരാത്രിയായിരുന്നു സംഭവം. വീട്ടിലുള്ളവർ ഉറക്കത്തിലായിരുന്നു. വൻ ശബ്‌ദം കേട്ട് വീട്ടുകാരും പ്രദേശവാസികളും ഞെട്ടിയുണർന്നു. അക്രമികൾ രക്ഷപ്പെട്ടിരുന്നു.
രൂപേഷിെൻറ പരാതിയിൽ നല്ലെളം പൊലീസ് കേസെടുത്തു. പോലീസ് സ്ഥലത്തെത്തി അന്വേഷണം ഊർജ്ജിതമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.