കളമശ്ശേരി സ്ഫോടനക്കേസിലെ പ്രതി മാർട്ടിൻ (File Photo) 

കളമശ്ശേരി ഭീകരാക്രമണം: പൊലീസ് സീൽ ചെയ്ത ഹാൾ ഇനിയും വിട്ടുനൽകിയില്ല; ഹരജി ഡിസംബർ ആറിലേക്ക് മാറ്റി

കൊച്ചി: ആറുപേർ കൊല്ലപ്പെട്ട കള​മശ്ശേരി ഭീകരാക്രമണം നടന്ന സംറ കൺവെൻഷൻ സെന്‍റർ പൊലീസ് ഇനിയും വിട്ടുനൽകിയില്ല. യഹോവയുടെ സാക്ഷികളുടെ സമ്മേളനത്തിനിടെ സ്ഫോടനം ഉണ്ടായതിനെത്തുടർന്ന് ഒക്ടോബർ 29നാണ് കൺവെൻഷൻ സെന്‍റർ പൊലീസ് സീൽ ചെയ്തത്. ഇത് കൈമാറാത്തതിനെതിരായ ഉടമയുടെ ഹരജി ഡിസംബർ ആറിന് പരിഗണിക്കാൻ മാറ്റി. 

പ്രതിയെ ഇവിടെയെത്തിച്ച് തെളിവെടുപ്പ് നടത്തുകയും തെളിവുകൾ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും ഹാൾ വിട്ടുനൽകാൻ എറണാകുളം ഡെപ്യൂട്ടി പൊലീസ് കമീഷണറും കളമശ്ശേരി സ്റ്റേഷൻ ഹൗസ് ഓഫിസറും തയാറായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി സംറ മാനേജിങ് ഡയറക്ടർ എം.എ. റിയാസ് നൽകിയ ഹരജിയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍റെ പരിഗണനയിലുള്ളത്.

ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണം പൂർത്തിയായോയെന്നും കൺവെൻഷൻ സെന്റർ ഇനിയും പൊലീസ് കസ്റ്റഡിയിൽ വേണമെന്നുണ്ടോയെന്നും അറിയിക്കാൻ നേരത്തേ ബെഞ്ച് സർക്കാറിന് നിർദേശം നൽകിയിരുന്നു. വിശദീകരണം ലഭിക്കാത്തതിനാലാണ് ഹരജി മാറ്റിയത്.

വിവാഹാവശ്യങ്ങൾക്കും മറ്റും ഓഡിറ്റോറിയം മുൻകൂട്ടി ബുക്ക് ചെയ്തിട്ടുണ്ട്. ഹാൾ വിട്ടുകൊടുക്കാത്തത് ഇവർക്കും ഹാൾ നടത്തിപ്പുകാർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നതായി ഹരജിയിൽ പറയുന്നു. ഈ സാഹചര്യത്തിൽ സെന്‍റർ വിട്ടുനൽകാൻ ഉത്തരവിടണമെന്നാണ് ആവശ്യം.

ഡൊമിനിക് മാർട്ടിൻ എന്നയാളാണ് ഒക്ടോബർ 29ന് രാവിലെ കളമശ്ശേരി ​സംറ കൺവെൻഷൻ സെന്ററിൽ സ്ഫോടനം നടത്തിയത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ രണ്ടായിരത്തിലധികം പേർ ഹാളില്‍ ഉണ്ടായിരുന്നു. മൂന്ന് തവണയാണ് സ്ഫോടനം നടന്നത്.

ഒരുകുടുംബത്തി​ലെ മൂന്നു​പേർ ഉൾപ്പെടെ ആറുപേരാണ് കൊല്ല​പ്പെട്ടത്. ആലുവ മുട്ടം ജവഹര്‍ നഗര്‍ ഗണപതി പ്ലാക്കല്‍ വീട്ടില്‍ ജി. ജോയ് മാത്യുവിന്‍റെ ഭാര്യ മോളിയാണ് (61), പെരുമ്പാവൂർ ഇരിങ്ങോൾ വട്ടോളിപ്പടി പുളിയൻവീട്ടിൽ ലിയോണ പൗലോസ് (55), തൊടുപുഴ കാളിയാർ മുപ്പത്താറുകവല സ്വദേശി കുമാരി, മലയാറ്റൂർ കടവൻകുടി വീട്ടിൽ പ്രദീപന്‍റെ ഭാര്യ റീന ജോസ്‌ (സാലി -45), മക്കളായ ലിബിന (12), പ്രവീൺ പ്രദീപ് (24) എന്നിവർക്കാണ് ജീവൻ നഷ്ടമായത്.

പ്ര​തി ഡൊ​മി​നി​ക് മാ​ര്‍ട്ടി​ൻ ഈമാസം 29 വ​രെ ജു​ഡീ​ഷ്യ​ൽ ക​സ്​​റ്റ​ഡി​യി​ൽ റി​മാ​ൻ​ഡിലാണ്. 10 ദി​വ​സ​ത്തെ ക​സ്​​റ്റ​ഡി​യി​ലെ ചോ​ദ്യം​ചെ​യ്യ​ലി​നും തെ​ളി​വെ​ടു​പ്പി​നും​ശേ​ഷം​ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ​പ്പോ​ഴാ​ണ്​ പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ്​ കോ​ട​തി റി​മാ​ൻ​ഡ്​ ചെ​യ്​​ത്​ ജ​യി​ലി​ലേ​ക്ക​യ​ച്ച​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ​പ്പോ​ൾ നി​യ​മ​സ​ഹാ​യം ആ​വ​ശ്യ​മി​ല്ലെ​ന്ന്​ പ്ര​തി വീ​ണ്ടും ആ​വ​ർ​ത്തി​ച്ചിരുന്നു. കൊ​ല​പാ​ത​കം, വ​ധ​ശ്ര​മം, ജീ​വ​ഹാ​നി​ക്കും ഗു​രു​ത​ര പ​രി​ക്കു​ക​ൾ​ക്കും കാ​ര​ണ​മാ​യേ​ക്കാ​വു​ന്ന സ്‌​ഫോ​ട​നം, ജീ​വ​ഹാ​നി​ക്ക്​ കാ​ര​ണ​മാ​കു​ന്ന ഭീ​ക​ര​പ്ര​വ​ർ​ത്ത​നം (നി​യ​മ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന നി​രോ​ധ​ന നി​യ​മം -യു.​എ.​പി.​എ) തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ളാ​ണ്​ ചു​മ​ത്തി​യി​ട്ടു​ള്ള​ത്.

പ്ര​തി ഒ​റ്റ​ക്കാ​ണ്​ കു​റ്റ​കൃ​ത്യം ആ​സൂ​ത്ര​ണം ചെ​യ്​​ത​തും ന​ട​പ്പാ​ക്കി​യ​തു​മെ​ന്നാ​ണ്​ പൊ​ലീ​സി​​ന്‍റെ ക​ണ്ടെ​ത്ത​ൽ. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ശാ​സ്​​ത്രീ​യ പ​രി​ശോ​ധ​ന​ഫ​ലം വ​ന്ന ശേ​ഷ​മാ​വും കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കു​ന്ന​തി​ലേ​ക്ക്​ അ​ന്വേ​ഷ​ണ​സം​ഘം നീ​ങ്ങു​ക. പ്ര​തി​ക്കെ​തി​രെ യു.​എ.​പി.​എ ചു​മ​ത്തി​യ​തി​നാ​ൽ അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കാ​ൻ 180 ദി​വ​സം​വ​രെ സ​മ​യം ല​ഭി​ക്കും. ക​സ്​​റ്റ​ഡി കാ​ല​യ​ള​വി​ൽ ഇ​യാ​ളെ സ്​​ഫോ​ട​ന സാ​മ​ഗ്രി​ക​ൾ വാ​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ല​ട​ക്കം എ​ത്തി​ച്ച്​ തെ​ളി​വെ​ടു​പ്പ്​ ന​ട​ത്തി​യി​രു​ന്നു.

Tags:    
News Summary - Bomb blast at Kalamassery convention center: plea adjourned to December 6

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.