തലശ്ശേരി: കതിരൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ പൊന്ന്യത്ത് നിർമാണത്തിനിടയിൽ ബോംബ് പെട്ടിത്തെറിച്ച് സി.പി.എം പ്രവർത്തകർക്ക് ഗുരുതര പരിക്ക്. പൊന്ന്യം ചൂളയിൽ വെള്ളിയാഴ്ച ഉച്ചക്കു ശേഷമാണ് സംഭവം. പുഴക്കരയിലുള്ള ഷെഡിൽ ബോംബ് നിർമിക്കുന്നതിനിടയിലാണ് സ്ഫോടനമുണ്ടായതെന്നാണ് വിവരം. സ്ഫോടനം നടന്ന പ്രദേശത്തുനിന്ന് ഏതാനും സ്റ്റീൽ ബോംബുകൾ പൊലീസ് കണ്ടെടുത്തു. സംഭവസ്ഥലത്ത് ഭക്ഷണത്തിെൻറ അവശിഷ്ടങ്ങളും ചോരപ്പാടുകളുമുണ്ട്.
അഴിയൂർ സ്വദേശികളായ രമ്യ നിവാസിൽ കല്ലറോത്ത് റനീഷ് (32), അഴിയൂർ കെ.ഒ ഹൗസിൽ നീരജ് (28), കതിരൂർ കക്കറയിലെ സജിലേഷ് എന്ന സജൂട്ടി എന്നിവർക്കാണ് പരിക്കേറ്റത്. റനീഷിെൻറ പരിക്ക് ഗുരുതരമാണ്. ഇയാളുടെ ഇരുകൈപ്പത്തികളും സ്ഫോടനത്തിൽ ചിതറി. കണ്ണിനും കാര്യമായി ക്ഷതമേറ്റു. ഒഞ്ചിയം ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ 24ാം പ്രതിയായിരുന്നു റനീഷ്. ഇയാളെ പിന്നീട് കോടതി കുറ്റമുക്തനാക്കി. പരിക്കേറ്റവരെ നാട്ടുകാരാണ് തലശ്ശേരി സഹകരണ ആശുപത്രിയിൽ എത്തിച്ചത്.
ജില്ല പൊലീസ് മേധാവി ജി.എച്ച്. യതീഷ്ചന്ദ്ര, തലശ്ശേരി ഡിവൈ.എസ്.പി മൂസ വള്ളിക്കാടൻ, കതിരൂർ സി.െഎ എം. അനിൽ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.