തിരുവനന്തപുരം: സെപ്ലെകോയിലെ സ്ഥിരം ജീവനക്കാർക്ക് ശമ്പളത്തിന്റെ 8.33 ശതമാനം ബോണസായി അനുവദിക്കാൻ തീരുമാനം. 24,000 രൂപ വരെ പ്രതിമാസ ശമ്പളമുള്ള ഉദ്യോഗസ്ഥർക്കാണ് ഇത് ലഭിക്കുക. സപ്ലൈകോയിൽ െഡപ്യൂട്ടേഷൻ വ്യവസ്ഥയിൽ ജോലി നോക്കുന്ന സർക്കാർ ജീവനക്കാർക്ക് സർക്കാർ പ്രഖ്യാപിച്ച നിരക്കിൽ ബോണസ് ലഭിക്കും. ബോണസിന് അർഹരല്ലാത്ത സ്ഥിരം/ഡെപ്യൂട്ടേഷൻ ജീവനക്കാർക്ക് 2750 രൂപ ഉത്സവബത്തയായി ലഭിക്കും. ഇവർ 2022-23 സാമ്പത്തികവർഷം തുടർച്ചയായി ആറുമാസം സേവനത്തിലുണ്ടായിരിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.