മാഹി: ബോണസ് വിഷയത്തിൽ അധികൃതർ ചർച്ചക്ക് തയാറാവാത്ത സാഹചര്യത്തിൽ മാഹി മേഖലയിലെ പെട്രോൾ പമ്പ് ജീവനക്കാർ അനിശ്ചിത കാല സമരം നടത്തുമെന്ന് സംയുക്ത സമരസമിതി നേതാക്കൾ അറിയിച്ചു.
ബോണസ് വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ട്രേഡ് യൂനിയൻ നേതാക്കൾ നോട്ടീസ് നൽകിയെങ്കിലും ഇതുവരെ നടപടിയുമുണ്ടായില്ല. കേരളത്തിലെ വിലയേക്കാൾ ഇന്ധനങ്ങൾക്ക് മാഹിയിൽ ഗണ്യമായ കുറവ് നിലനിൽക്കുന്ന സാഹചര്യത്തിൽ വിൽപന കൂടിയിട്ടും പമ്പുടമകൾ ചർച്ചക്ക് തയാറാകുന്നില്ല.
അഞ്ചിനകം പ്രശ്നം പരിഹരിച്ചില്ലെങ്കിൽ അർധരാത്രി മുതൽ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുമെന്ന് നേതാക്കൾ അറിയിച്ചു. യോഗത്തിൽ ടി. സുരേന്ദ്രൻ, കെ.പി. ജോതിർ മനോജ്, വി.എം. ശ്രീജിത്ത്, കെ. മോഹനൻ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.