തൃശൂർ: തടവുകാർക്ക് സ്വന്തം അധ്വാനത്തിൽ നിന്ന് പണം മുടക്കി ഇഷ്ടമുള്ള പുസ്തകം വാങ് ങാം. ഗാന്ധിജയന്തിദിനത്തിൽ ഇതാദ്യമായി ജയിലിലെ ആദ്യ പുസ്തകമേള വിയ്യൂർ സെൻട്രൽ ജയി ലിൽ നടക്കും. അധികൃതർ പ്രസാധകരുമായി സംസാരിച്ചാണ് മേളക്ക് വഴിയൊരുക്കിയത്.
തടവുകാർക്ക് സൗജന്യമായി പ്രസാധകർ പുസ്തകം സമ്മാനിക്കുന്നതോടൊപ്പം, ഇഷ്ടമുള്ള പുസ്തകം 50 ശതമാനം വിലക്കിഴിവിൽ വാങ്ങാൻ കഴിയും വിധമാണ് മേള ഒരുക്കിയിട്ടുള്ളത്. മറ്റാവശ്യങ്ങൾക്ക് പണം ചെലവഴിക്കുന്നതിന് പരിധിയുണ്ടെന്നിരിക്കെ പുസ്തകം വാങ്ങുന്നതിന് പരിമിതി ഒഴിവാക്കിയിട്ടുണ്ട്. പുസ്തകം വീട്ടുകാർക്കോ ബന്ധുക്കൾക്കോ അയച്ചു കൊടുക്കാനും സൗകര്യം ഒരുക്കിയിട്ടുണ്ട്.
രണ്ടിന് രാവിലെ 10 മുതൽ ഉച്ചക്ക് രണ്ട് വരെയാണ് പുസ്തകമേള. തടവുകാർ തയാറാക്കിയ കരകൗശല വസ്തുക്കളുടെയും ഇൻസ്റ്റലേഷനുകളുടെയും പ്രദർശനവും വിൽപനയും ഇതോടൊപ്പമുണ്ട്. അപ്രതീക്ഷിത അതിഥികളായി സാഹിത്യ-സാംസ്കാരിക പ്രവർത്തകരും എത്തുമെന്നാണ് അധികൃതർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.