അതിർത്തിത്തർക്കം: ചാലക്കുടിയിൽ അറുപതുകാരനെ ചവിട്ടിയും വെട്ടിയും കൊലപ്പെടുത്തി

അതിരപ്പിള്ളി: അതിർത്തി തർക്കത്തെ തുടർന്ന് മുനിപ്പാറയിൽ ഒരാളെ വെട്ടിയും ചവിട്ടിയും കൊന്നു. കളത്തിൽ ദേവസി (60) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ ആറോടെയാണ് സംഭവം. വീടിനു സമീപത്തെ വഴി സംബന്ധിച്ച തർക്കമാണ് കൊലപാതകത്തിൽ അവസാനിച്ചത്.

നേരത്തെ വഴി സംബന്ധിച്ച് തർക്കവും വഴക്കും ഉണ്ടായിട്ടുള്ളതാണ്. ഈ വിഷയത്തിൽ ദേവസിയുടെ പേരിൽ കേസുണ്ട്. ശനിയാഴ്ച രാവിലെയും വഴിയുടെ പേരിൽ വഴക്കുണ്ടായി. മൂന്ന് പേർ ദേവസിയെ മർദ്ദിക്കുകയായിരുന്നു. കാലിന് താഴെയാണ് വെട്ടേറ്റത്.

എതിരാളികൾ വയറ്റിൽ ചവിട്ടിയതാണ് മരണകാരണമെന്നറിയുന്നു. എറണാകുളം രാജഗിരി ആശുപത്രിയിൽ എത്തിച്ചു. ചികിത്സക്കിടെ മരിച്ചു.

Tags:    
News Summary - Border dispute: Sixty-year-old killed in Chalakudy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.