കാഞ്ഞിരപ്പുഴ (പാലക്കാട്): സ്കൂളിലേക്ക് കൂട്ടുകാരോടൊപ്പം പോകുകയായിരുന്ന ബാലനെ കാട്ടുപന്നി കുത്തിവീഴ്ത്തി. കാഞ്ഞിരപ്പുഴ വിയ്യക്കുര്‍ശ്ശി പച്ചക്കാട് കോളനിയില്‍ കൂനല്‍ വീട്ടില്‍ ഉണ്ണികൃഷ്ണന് - സജിത ദമ്പതികളുടെ മകന് ആദിത്യനാണ് (അഞ്ച്) പരിക്കേറ്റത്. വലതുകൈത്തണ്ടക്കും തലക്കുമാണ് പരിക്ക്. കുട്ടിയെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച രാവിലെ ഒമ്പതിനാണ് സംഭവം. മൂന്ന് രക്ഷിതാക്കളും അഞ്ച് കുട്ടികളുമടങ്ങുന്ന സംഘം നടന്ന് പോകുന്നതിനിടെ സ്കൂളിനടുത്ത് വിജനമായ ഭാഗത്ത് തോട്ടത്തില്‍ നിന്ന് ഓടിയെത്തിയ കാട്ടുപന്നിയാണ് ആക്രമിച്ചത്. കോളനിയില്‍ നിന്ന് അര കിലോമീറ്റര്‍ അകലെയുള്ള വിയ്യക്കുര്‍ശ്ശി ഗവ. എല്‍.പി. സ്കൂളിലാണ് കുട്ടികള്‍ പഠിക്കുന്നത്.
തെരുവുനായ്ക്കളുടേയും കാട്ടുപന്നിയുടെയും ശല്യമുള്ളതിനാല്‍ രക്ഷിതാക്കളാണ് കുട്ടികളെ സ്കൂളിലേക്ക് എത്തിക്കുന്നത്. വീട്ടിൽ ഇളയ കുട്ടിയുള്ളതിനാല്‍ സഹോദരി പ്രജിഷയുടെ ഒപ്പമാണ് ആദിത്യനെ സ്കൂളിലേക്ക് അയച്ചിരുന്നത്.
മണ്ണാര്‍ക്കാട് റേഞ്ച് ഓഫിസര്‍ എന്‍. സുബൈറിന്റെ നേതൃത്വത്തില്‍ ആശുപത്രിയിലെത്തി കുട്ടിയെ സന്ദർശിച്ചു. സ്കൂള്‍ അധികൃതരുമെത്തി. പ്രദേശത്ത് കാട്ടുപന്നി ശല്ല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.