തിരൂർ: മുടി നീട്ടി വളര്‍ത്തിയ അഞ്ചു വയസ്സുകാരന് സ്കൂളിൽ പ്രവേശനം നിഷേധിച്ചതായി പരാതി. തിരൂര്‍ എം.ഇ.ടി സ്കൂളിനെതിരെയാണ് ആരോപണം. കുട്ടിയുടെ മാതാവ് ചൈല്‍ഡ് ലൈനിന് പരാതി നല്കി. ദാനം ചെയ്യാനായാണ് മുടി നീട്ടിവളർത്തിയതെന്ന് പറഞ്ഞിട്ടും സ്കൂൾ അധികൃതർ വഴങ്ങിയില്ലെന്ന് മാതാവ് ആരോപിച്ചു.
ചൈല്‍ഡ് ലൈന്‍ സ്കൂള്‍ അധികൃതരില്‍നിന്ന് വിശദീകരണം തേടുകയും ബാലാവകാശ കമീഷന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. ഈ സ്കൂളിൽ പ്രവേശനം നിഷേധിച്ചതിനെത്തുടർന്ന് കുട്ടി അടുത്തുള്ള സര്‍ക്കാര്‍ സ്കൂളില്‍ പ്രവേശനം നേടി.
അതേസമയം, പ്രവേശനത്തിനായി എത്തിയ എല്ലാ വിദ്യാർഥികൾക്കും അഡ്മിഷൻ നൽകിയിട്ടുണ്ടെന്നും ഒരു കുട്ടിക്കു മാത്രം അഡ്മിഷൻ നിഷേധിച്ചെന്ന വാർത്ത അവാസ്തവമാണെന്നുമാണ് സ്കൂൾ അധികൃതർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.