കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്റുമായി ബന്ധപ്പെട്ട് വൈക്കം വിശ്വന്റെ മരുമകൻ രാജ്കുമാറിനെതിരായ ആരോപണത്തിൽ ഉറച്ചുനിൽക്കുന്നുവെന്ന് കൊച്ചി കോർപറേഷൻ മുൻ മേയർ ടോണി ചമ്മണി. വൈക്കം വിശ്വൻ നേരിട്ട് ഇടപെട്ടുവെന്നല്ല, രാഷ്ട്രീയ ബന്ധം ഉപയോഗപ്പെടുത്തി കരാർ നേടിയെന്നാണ് വിശ്വസിക്കുന്നത്. കരാറുമായി ബന്ധപ്പെട്ട ടെൻഡർ നിബന്ധന പ്രകാരം 10 കോടിയുടെ മാലിന്യസംസ്കരണ പദ്ധതി നടത്തിയ കമ്പനിയെയാണ് തെരഞ്ഞെടുക്കേണ്ടത്. സോൺട ഇൻഫ്രാടെക് ഉൾപ്പെടെ ആദ്യം നൽകിയത് തിരുനൽവേലി മുനിസിപ്പാലിറ്റിയിൽ 8.5 കോടിയുടെ മാലിന്യം സംസ്കരിച്ച് പരിചയമുണ്ടെന്ന സർട്ടിഫിക്കറ്റാണ്.
യോഗ്യതയില്ലാത്തതിനാൽ ടെൻഡർ നൽകിയില്ല. മൂന്ന് മാസത്തിനുശേഷം വീണ്ടും ടെൻഡർ ക്ഷണിച്ചു. അപ്പോൾ ഇതേ കമ്പനി നൽകിയത് 10.3 കോടിയുടെ മാലിന്യ സംസ്കരണ പരിചയ സർട്ടിഫിക്കറ്റാണ്. ഇതുപ്രകാരം ടെൻഡർ അംഗീകരിച്ച സ്ക്രൂട്ടിനി കമ്മിറ്റി മനഃപൂർവം കണ്ണടച്ചു. അവിടെയൊക്കെ രാഷ്ട്രീയ ബന്ധം ഉപയോഗിച്ച് ക്രമക്കേട് നടത്തിയെന്നാണ് സംശയം- അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.