പള്ളിക്കര: ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ കത്തിയത് ഉൾപ്പെടെ ലോഡ് കണക്കിന് മാലിന്യം നീക്കംചെയ്യാനോ സംസ്കരിക്കാനോ നടപടിയില്ല. 13ദിവസത്തിനുശേഷം അണക്കാൻ കഴിഞ്ഞെങ്കിലും ശക്തമായ ചൂടിൽ ഏത് സമയത്തും വീണ്ടും തീ പിടിക്കാവുന്ന സാഹചര്യമാണ്. ലക്ഷക്കണക്കിന് ലോഡ് മാലിന്യമാണ് ഇവിടെ കൂടിക്കിടക്കുന്നത്. കോർപറേഷനിൽ കരാറുമായി ബന്ധപ്പെട്ട അഴിമതി ‘ചീഞ്ഞുനാറുമ്പോഴും’ മാലിന്യം എന്തുചെയ്യണമെന്ന കാര്യത്തിൽ കോർപറേഷനോ സർക്കാറിനോ നിലപാടില്ല.
പുക അടങ്ങുമ്പോഴും വെള്ളത്തിലും മണ്ണിലും കലരുന്ന ഡയോക്സിനുകൾ ഭാവിയിൽ സൃഷടിക്കുന്ന പ്രശ്നങ്ങൾ വലുതാണെന്നാണ് വിദ്ഗധർ പറയുന്നത്. ആരോഗ്യ പ്രശനങ്ങൾക്കപ്പുറം കൊഴുപ്പ് ഗ്രന്ധികളിലും നാഡീവ്യൂഹത്തിലും കടന്നുകയറി വർഷങ്ങൾക്കുശേഷം പ്രത്യുൽപാദന തകരാറുകൾക്കും അർബുദത്തിനും തൈറോയ്ഡ് രോഗത്തിനും വരെ കാരണമാകാൻ സാധ്യതയുള്ള രാസവസ്തുവാണ് ഡയോക്സിൻ. ഇത് വളരെ വിഷാംശമുള്ളതും പെട്ടന്ന് നശിക്കാത്തതുമാണ്. വിഷപ്പുക ഉൾപ്പെടെ അന്തരീക്ഷത്തിൽ പടർന്നതോടെ ആദ്യവേനൽ മഴയിൽ രാസപദാർഥങ്ങളുടെ അളവ് വളരെ കൂടുതലാകുമെന്ന മുന്നറിയിപ്പ് ഉയരുന്നുണ്ട്. കടമ്പ്രയാർ മലിനമാകുന്നത് ജനങ്ങളിൽ വലിയ ആശങ്കയും സൃഷടിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.