തിരുവനന്തപുരം: ഡിസ്റ്റലറി- ബ്രൂവറി ഇടപാടിന് പിന്നില്‍ ബിനാമി- കടലാസ് കമ്പനികളാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കരിമ്പട്ടികയിൽ പെട്ട ശ്രീചക്ര ഡിസ്റ്റലറീസിനും വ്യാജ മേല്‍വിലാസമുള്ള പവര്‍ ഇന്‍ഫ്രാടെകിനും സര്‍ക്കാര്‍ അനുമതി നല്‍കിയത് ഈ ഇടപാടില്‍ അഴിമതിയുണ്ടെന്ന് വ്യക്തമാക്കുന്നതാണെന്നും ചെന്നിത്തല ആരോപിച്ചു.
1999ന് ശേഷം വിവിധ സര്‍ക്കാരുകള്‍ തുടര്‍ന്ന് വന്ന നയങ്ങളും ചട്ടങ്ങളും ഒന്നാകെ തള്ളിക്കളഞ്ഞാണ് മുഖ്യമന്ത്രി പിണറായി വിജയനും എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണനും ബ്രൂവറി ഇടപാട് നടത്തിയത്. ഇതിലൂടെ കോടികള്‍ കൈമറിഞ്ഞിട്ടുണ്ടെന്ന് ഇപ്പോള്‍ വ്യക്തമായി. പെട്ടിക്കട പോലും തുടങ്ങാന്‍ സാമ്പത്തിക ശേഷിയില്ലാത്തവര്‍ക്കാണ് ഡിസ്റ്റലറിയും, ബ്രൂവറികളും സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. ഇവര്‍ ബിനാമികളാണെന്ന് വ്യക്തമാണ്. ഇതിന് പിന്നിൽ പ്രവർത്തിച്ചവരിൽ നിന്നും എത്ര കോടി കിട്ടിയെന്ന് വ്യക്തമാക്കണം. കേരളം കണ്ട ഏറ്റവും വലിയ ക്രമക്കേടാണ് സര്‍ക്കാരിെൻറ ഡിസ്റ്റലറി- ബ്രൂവറി ഇടപാടെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
വന്‍ അഴിമതി നടന്നതിെൻറ തെളിവുകളാണ് ഇപ്പോള്‍ രേഖകള്‍ സഹിതം പുറത്ത് കൊണ്ടുവന്നിരിക്കുന്നത്. മന്ത്രി സഭയുടെ പരിഗണനക്ക് അയക്കണമെന്ന ഉദ്യേഗസ്ഥരുടെ ശുപാര്‍ശ മറികടന്നാണ് മന്ത്രി ഏഴ് മാസം ഫയല്‍ സ്വന്തം ഓഫീസില്‍ പിടിച്ച് വച്ചത്. ഇത് ദുരൂഹത ഉണര്‍ത്തുന്നതാണ്. ഇതിെൻറ പിന്നില്‍ പാര്‍ട്ടിക്ക് കൂടി പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഡിസ്റ്റലറി- ബ്രൂവറി ഇടപാടിൽ അന്വേഷണത്തിന് ഉത്തരവിട്ടില്ലങ്കില്‍ അതിനായി നിയമ പോരാട്ടം തുടങ്ങും. ആരോപണ വിധേയരായ മുഖ്യമന്ത്രിക്കും, എക്‌സൈസ് മന്ത്രിക്കും എതിരെ അന്വേഷണത്തിന് അനുമതി തേടിയ സാഹചര്യത്തില്‍ ഗവര്‍ണ്ണറുടെ മറുപടിക്കായി കാക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.