തിരുവനന്തപുരം: ബ്രൂവറികളും ഡിസ്റ്റിലറിയും അനുവദിച്ചതിൽ അഴിമതിയുണ്ടെന്ന പ്രതിപക്ഷ നേതാവിെൻറ ആരോപണം അടിസ്ഥാന രഹിതമാണെന്ന് എക്സ്സൈസ് മന്ത്രി ടി.പി രാമകൃഷ്ണൻ. വസ്തുതതകൾ പരിശോധിക്കാതെയാണ് അഴിമതി നടന്നുവെന്ന ആരോപണം ഉന്നയിച്ചിരിക്കുന്നത്.
1967 ലെ ബ്രൂവറി നിയമം അനുസരിച്ചാണ് അനുമതി നൽകിയത്. എക്സൈസ് കമീഷണറുടെ റിപോർട്ട് പ്രകാരമാണ് അനുമതി നൽകുക. ആരോപണം നേരിടുന്ന ബ്രൂവറികൾക്ക് ലൈസൻസ് നൽകിയിട്ടില്ല. ലൈസൻസ് നൽകാമെന്ന് തത്വത്തിൽ അംഗീകരിച്ചിട്ടേയുള്ളൂവെന്നും മന്ത്രി പറഞ്ഞു.
കേരളത്തിൽ ഡിസ്റ്റിലറി പ്ലാൻറുകൾ പ്രവർത്തിക്കുന്നില്ല. നിലവിലുള്ളത് ബ്ലെൻഡിങ് യൂണിറ്റുകൾ മാത്രമാണ്. 18 ബ്ലെൻഡിങ് യൂണിറ്റുകളിൽ 11 ഉം യു.ഡി.എഫിെൻറ കാലത്ത് അനുവദിച്ചതാണ്. ആവശ്യമായ മദ്യം ഇവിടെതന്നെ ഉത്പാദിപ്പിക്കാനാവുന്നില്ല. നിലവിലുള്ള മദ്യനയത്തിെൻറ അടിസ്ഥാനത്തിൽ മദ്യത്തിെൻറ ലഭ്യത ഉറപ്പുവരുത്താനാണ് പുതിയ യൂണിറ്റുകൾക്ക് അനുമതി നൽകിയത്.
അനുമതി നൽകിയ ഉത്തരവ് രഹസ്യമല്ല. ഇനി മൂന്നെണ്ണത്തിന് കൂടി അപേക്ഷ ലഭിച്ചിട്ടുണ്ട്. മദ്യനയത്തിന് അനുസൃതമായാണ് അനുമതി നൽകിയത്. അതിനാൽ തന്നെ പ്രത്യേകം മന്ത്രിസഭയിലോ മുന്നണിയിലോ ചർച്ച ചെയ്യേണ്ടതില്ല. ബ്രൂവറികൾക്ക് അനുമതി നിഷേധിച്ച 99 ലെ ഉത്തരവ് അന്ന് ലഭിച്ച അപേക്ഷകളിൽ എടുത്തതാണ്. അത് എല്ലാ കാലത്തേക്കും ബാധകമല്ലെന്നും മന്ത്രി പറഞ്ഞു.
മദ്യവർജ്ജനത്തിനായി വിപുലമായ പ്രചാരവേല നടത്തുന്നുണ്ട്. വിമുക്തി കാമ്പയിൻ ഫലപ്രദമായി നടക്കുന്നുവെന്നും എക്സ്സൈസ് മന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.