മൂവാറ്റുപുഴ: പി.എസ്.സി അംഗ നിയമനത്തിന് മന്ത്രി അടക്കമുള്ള എൻ.സി.പി നേതാക്കൾ 1.2 കോടി രൂപ കോഴ വാങ്ങിയെന്ന പരാതിയിൽ പ്രതികളായി ചേർത്തിരിക്കുന്നവർക്കെതിരെ മൂന്നുമാസത്തിനകം പ്രോസിക്യൂഷൻ അനുമതി വാങ്ങി ഹാജരാക്കണമെന്ന് മൂവാറ്റുപുഴ വിജിലൻസ് കോടതി.
ഹരജിക്കാരനായ കളമശ്ശേരി സ്വദേശി ഗിരീഷ് ബാബുവിന്റെ വിശദ വാദം കേട്ടശേഷമാണ് ജഡ്ജി എൻ.വി. രാജുവിന്റെ ഉത്തരവ്. തുടർന്ന് ഹരജി വീണ്ടും നവംബർ 22ന് പരിഗണിക്കാൻ മാറ്റി. എൻ.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ 55ഉം മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ജയൻ പുത്തൻപുരയിൽ 60ഉം എൻ.സി.പി മഹിള നേതാവ് ഷീബ ലിയോൺ അഞ്ചും ലക്ഷം വാങ്ങി തിരുവനന്തപുരം സ്വദേശിയായ ഡിവൈ.എസ്.പിയുടെ മകളെ പി.എസ്.സി ബോർഡ് അംഗമാക്കിയെന്ന് ആരോപിച്ചാണ് ഹരജി. മന്ത്രി എ. കെ. ശശീന്ദ്രന്റെ വിശ്വസ്തനായ എറണാകുളത്തെ നേതാവ് 20 ലക്ഷം വാങ്ങിയെന്നും ഹരജിയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.