പ്ലസ് ടു കോഴക്കേസ്: കെ.എം. ഷാജിയുടെ അറസ്റ്റ് 26 വരെ തടഞ്ഞു

കൊച്ചി: പ്ലസ് ടു കോഴ്സ് അനുവദിക്കാൻ സ്കൂൾ മാനേജ്‌മെന്റിൽനിന്ന് 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന കേസിൽ മുൻ എം.എൽ.എ കെ.എം. ഷാജിയെ ജൂലൈ 26 വരെ അറസ്റ്റ് ചെയ്യുന്നത് ഹൈകോടതി വിലക്കി. കണ്ണൂർ അഴീക്കോട് ഹൈസ്കൂളുമായി ബന്ധപ്പെട്ട കേസ് റദ്ദാക്കാൻ ഷാജി നൽകിയ ഹരജിയിലാണ് ജസ്റ്റിസ് കെ. ബാബുവിന്‍റെ ഇടക്കാല ഉത്തരവ്. സർക്കാറിന്‍റെ വിശദീകരണം തേടിയ കോടതി ഹരജി, വീണ്ടും ജൂലൈ 26ന് പരിഗണിക്കാൻ മാറ്റി.

പ്ലസ് ടു അനുവദിക്കാൻ മാനേജ്മെന്റ് കൈക്കൂലി നൽകിയെന്നാരോപിച്ച് സി.പി.എം പ്രാദേശിക നേതാവ് 2017ൽ മുഖ്യമന്ത്രിക്ക് നൽകിയ പരാതി അന്വേഷിക്കാൻ വിജിലൻസ് എസ്.പിക്ക് കൈമാറിയെങ്കിലും വസ്തുതകളില്ലാത്തതാണെന്ന് കണ്ട് തള്ളിയതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി. പരാതി കേട്ടുകേൾവി മാത്രമാണെന്നും കേസെടുക്കാൻ വസ്തുതകളില്ലെന്നും നിയമോപദേശം സഹിതം സമർപ്പിച്ചാണ് എസ്.പി റിപ്പോർട്ട് നൽകിയത്. എന്നാൽ, ഈ റിപ്പോർട്ട് തള്ളി വിജിലൻസിന്റെ അഡീ. പ്രോസിക്യൂഷൻ ഡയറക്ടറിൽനിന്ന് മറ്റൊരു നിയമോപദേശം വാങ്ങി വിജിലൻസ് കേസെടുക്കുകയായിരുന്നെന്നാണ് ഹരജിയിലെ ആരോപണം.

Tags:    
News Summary - Bribery to allow plus two: High Court stays further action against KM Shaji

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.