കൊച്ചി: പത്തനംതിട്ടയില്‍നിന്ന് കാണാതായ കോളജ് വിദ്യാര്‍ഥിനി ജസ്‌ന മറിയ ജയിംസിെൻറ തിരോധാനം സംബന്ധിച്ച അന്വേഷണം സി.ബി.െഎക്ക് വിടണമെന്നാവശ്യപ്പെട്ട് സഹോദരെൻറ ഹരജി. മകളെ കാണാതായെന്ന പിതാവിെൻറ പരാതിയില്‍ വെട്ടൂച്ചിറ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് സി.ബി.െഎക്ക് വിടണമെന്നാവശ്യപ്പെട്ട് സഹോദരന്‍ ജയ്‌സ് ജോണ്‍ ജയിംസും കെ.എസ്.യു സംസ്ഥാന പ്രസിഡൻറ് കെ.എം. അഭിജിത്തുമാണ് ഹരജി നല്‍കിയിരിക്കുന്നത്.
ഐ.ജി മനോജ് എബ്രഹാമിെൻറ നേതൃത്വത്തില്‍ പ്രത്യേകസംഘം രൂപവത്കരിച്ചിട്ടുണ്ടെങ്കിലും അന്വേഷണത്തിൽ പുരോഗതിയില്ലെന്ന് ഹരജിയിൽ പറയുന്നു. ജസ്‌നയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് രണ്ടുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടും വിവരം ലഭിച്ചിട്ടില്ല. സി.ബി.െഎ അന്വേഷണം ആവശ്യപ്പെട്ട് സർക്കാറിന് നിവേദനം നല്‍കിയിട്ടും നടപടിയില്ലാത്ത സാഹചര്യത്തിൽ കോടതി ഉത്തരവിടണമെന്നാണ് ഹരജിയിലെ ആവശ്യം.
പത്തനംതിട്ട കൊല്ലമുള കുന്നത്ത് വീട്ടില്‍ ജസ്‌ന മറിയ ജയിംസിനെ മാര്‍ച്ച് 22നാണ് കാണാതായത്. ജസ്നയെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് പിതാവടക്കം നൽകിയ ഹേബിയസ്കോർപസ് ഹരജികളും കോടതിയുടെ പരിഗണനയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.