മട്ടന്നൂര്‍: കൊതേരിയില്‍ മധ്യവയസ്കൻ വീട്ടിൽ വെട്ടേറ്റ് മരിച്ചു. കൊതേരി മിച്ചഭൂമി വണ്ണാത്തിക്കുന്നില് പി.വി. ഗിരീഷ് (54) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഗിരീഷിന്റെ ജ്യേഷ്ഠസഹോദര പുത്രന് ഷിഗിലിനെ (29) മട്ടന്നൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു.
തിങ്കളാഴ്ച രാവിലെ ഇരുവരും തമ്മില്‍ മട്ടന്നൂരില്‍ വാക്കേറ്റമുണ്ടായിരുന്നു. തുടര്‍ന്ന് വൈകീട്ട് ഷിഗില്‍ കൊതേരിയിലെ ഗിരീഷിന്റെ വീട്ടിലെത്തി ആക്രമിക്കുകയായിരുന്നുവത്രെ. ഗിരീഷിന്റെ വീടിന്റെ വാതില്‍ അടച്ചതുകണ്ട് സമീപത്തെ കുടുംബവീട്ടിലാണ് ഷിഗിൽ ആദ്യമെത്തിയത്.
ഗിരീഷിനെ ആക്രമിക്കുമെന്ന് അവിടെനിന്ന് പറഞ്ഞിരുന്നു. ഈ ശബ്ദം കേട്ട് ഗിരീഷ് പുറത്തിറങ്ങിയപ്പോൾ ഷിഗില്‍ ആയുധംകൊണ്ട് വെട്ടുകയായിരുന്നു. വെട്ടേറ്റ ഗിരീഷ് വീട്ടിനുള്ളിലേക്ക് ഓടിക്കയറിയെങ്കിലും പിന്തുടര്ന്നെത്തിയ ഷിഗില്‍ മുറിക്കുള്ളിലിട്ട് വീണ്ടും വെട്ടി. ഗിരീഷിന്റെ സഹോദരന് തടയാന്‍ ശ്രമിച്ചെങ്കിലും അയാളെയും ആക്രമിക്കാന്‍ ശ്രമിച്ചു. ഗിരീഷിന്റെ അമ്മക്കും പരിക്കേറ്റു. നാട്ടുകാര്‍ ഉടന്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.