തലശ്ശേരി: കാറിൽ ചാരിനിന്നതിന് യുവാവിൽനിന്ന് ചവിട്ടേറ്റ നാടോടി ബാലൻ ഇനി മാതാവിനൊപ്പം എരഞ്ഞോളി മഹിള മന്ദിരത്തിന്റെ സംരക്ഷണത്തണലിൽ. നാലുദിവസമായി തലശ്ശേരി ജനറൽ ആശുപത്രിയിൽ ചികിത്സയിലിരുന്ന ആറുവയസ്സുകാരനെ തിങ്കളാഴ്ച ഡിസ്ചാർജ് ചെയ്തു.
കുട്ടിക്ക് വലിയ ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്ന് ഡോക്ടർമാർ പറഞ്ഞു. കുടുംബത്തിന്റെ സുരക്ഷക്കായാണ് മഹിള മന്ദിരത്തിൽ പാർപ്പിച്ചിരിക്കുന്നത്. സർജിക്കൽ വാർഡിൽ ചികിത്സയിലിരുന്ന കുട്ടി ജീവനക്കാരുടെയും മറ്റ് രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും ലാളനയിലായിരുന്നു.
യാത്ര പറയുമ്പോൾ കുട്ടിയെ വാരിപ്പുണരാനും മുത്തം നൽകാനും ആളുകളെത്തി. എല്ലാവരോടും നിറഞ്ഞ ചിരിയോടെ കുട്ടിയും അമ്മയും സഹോദരിയും യാത്ര പറഞ്ഞു.കേസന്വേഷണം നടക്കുന്നതിനാൽ ഇവർക്ക് ഉടൻ നാട്ടിലേക്ക് മടങ്ങാനാവില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.