തൃശൂർ: സംസ്ഥാനത്ത് ബി.എസ്.എൻ.എൽ 4ജി സേവനം ലഭ്യമാക്കാൻ പ്രധാനമന്ത്രിയുടെ ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു. സംസ്ഥാനത്ത് ഡാറ്റാ കൈമാറ്റങ്ങൾക്ക് ഇത് അടിയന്തര ആവശ്യമാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടി.
ഉപഭോക്താക്കളുടെ വർധിച്ച ആവശ്യം പരിഗണിച്ച് സംസ്ഥാനത്തിന് 4ജി അനുവദിക്കാൻ പ്രത്യേക അനുമതി ആവശ്യപ്പെട്ട് ബി.എസ്.എൻ.എൽ കേരള സർക്കിൾ കോർപറേറ്റ് ഓഫിസിന് ശിപാർശ നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കോവിഡ് ലോക്ഡൗൺ ഇളവിന് ശേഷം ജനങ്ങൾ സാധാരണ നിലയിലുള്ള പ്രവർത്തനങ്ങളിലേക്ക് കടന്നിട്ടുണ്ട്. എന്നാൽ, ബി.എസ്.എൻ.എൽ ഉപഭോക്താക്കൾ ഡാറ്റ വേഗതയില്ലാതെ കടുത്ത പ്രയാസം നേരിടുന്നു. കേരളത്തിലെ ബി.എസ്.എൻ.എൽ മൊബൈൽ നെറ്റ്വർക്ക് വർധിച്ച ആവശ്യങ്ങൾ നേരിടാൻ പര്യാപ്തമല്ല.
3ജി ടവറുകൾ നിർത്തലാക്കിയ ശേഷം സംസ്ഥാനത്ത് 700 4ജി ടവറുകളാണ് സ്ഥാപിച്ചത്. ഇത് അപര്യാപ്തമാണ്. കണക്ടിവിറ്റി സുതാര്യമാകുന്നത് സംസ്ഥാനത്തിെൻറ അറിവധിഷ്ഠിത സമ്പദ്ഘടനയുടെ വളർച്ചക്ക് സഹായിക്കുമെന്നും കത്തിൽ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.