കെ.എസ്.ആര്‍.ടി.സി പെന്‍ഷന് 50 ശതമാനം സര്‍ക്കാര്‍ ഗ്രാന്‍റ്

തിരുവനന്തപുരം: 2017-18 കെ.എസ്.ആര്‍.ടി.സി.യുടെ പുനരുദ്ധാരണ വര്‍ഷമായി ആചരിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. പ്രവര്‍ത്തന ലാഭമാണ് സർക്കാർ ലക്ഷ്യമിടുന്നത്. മൂന്നു വര്‍ഷം കൊണ്ട് കെ.എസ്.ആര്‍.ടി.സി. വരവ്-ചെലവ് സന്തുലനം ലക്ഷ്യമിട്ടിരിക്കുന്നതെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി.

കെ.എസ്.ആര്‍.ടി.സി.യുടെ മാനേജ്മെന്‍റ് സമൂലമായി അഴിച്ചുപണിയും. മാനേജ്മെന്‍റിൽ പ്രൊഫഷണലുകളെ നിയമിക്കും. സമ്പൂര്‍ണ്ണ ഇ-ഗവേര്‍ണന്‍സിനും വര്‍ക്ക് ഷോപ്പുകളുടെ നവീകരണത്തിനും 21 കോടി വകയിരുത്തി. മൂന്നു വര്‍ഷം കൊണ്ട് പാക്കേജിന്‍റെ ഭാഗമായി 3,000 കോടി രൂപ നൽകും. കെ.എസ്.ആര്‍.ടി.സി.യുടെ പെന്‍ഷന്‍റെ 50 ശതമാനം സര്‍ക്കാര്‍ ഗ്രാന്‍റ് അനുവദിക്കുമെന്നും ബജറ്റിൽ പറയുന്നു.

 

 

Tags:    
News Summary - budget allotments to ksrtc

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.