തിരുവനന്തപുരം: നോട്ട് പ്രതിസന്ധിമൂലം സംസ്ഥാനത്ത് വൻ സാമ്പത്തിക മുരടിപ്പാണ് അനുഭവെപ്പടുന്നതെന്ന് ധനമന്ത്രി തോമസ് െഎസക്. സംസ്ഥാനത്തിെൻറ വരുമാന നഷ്ടം 700കോടി രൂപയാണ്. നോട്ടു നിരോധനം വരുത്തിയ വരുമാന നഷ്ടം സംസ്ഥാന ബജറ്റിനെ ബാധിക്കാതെ നോക്കുകയെന്നത് കടുത്ത വെല്ലുവിളിയാണെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കഴിഞ്ഞ മാസം മാത്രം െചലവിനത്തിൽ 1000 കോടി രൂപയുടെ കുറവാണ് ഉണ്ടായത്. നോട്ട് പ്രതിസന്ധി മൂലം പദ്ധതി പ്രവർത്തനങ്ങളും പൊതുമരാമത്ത് പണികളും നിലച്ചിരിക്കുകയാണ്. പ്രതിസന്ധി നേരിടാൻ കർശന നടപടികൾ സ്വീകരിേക്കണ്ടി വരും. എന്നാൽ പദ്ധതികളൊന്നും വെട്ടിച്ചുരുക്കില്ലെന്നും തോമസ് െഎസക് പറഞ്ഞു.
നികുതി വളർച്ചാ നിരക്ക് 20 ശതമാനമാക്കി ഉയർത്തും. ചരക്കു സേവന നികുതി വഴി ലഭിക്കുന്ന വരുമാനത്തോടൊപ്പം കിഫ്ബി (കേരള ഇന്‍ഫ്രാസ്‌ട്രെക്ച്ചര്‍ ഇന്‍വെസ്റ്റ്മെൻറ് ഫണ്ട് ബോര്‍ഡ്) കൂടി യാഥാർഥ്യമാക്കി പ്രതിസന്ധിയിൽ പിടിച്ചു നിൽക്കാമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.