മലപ്പുറം: പശ്ചിമ ബംഗാളിലെ ബുർദുവാനിലുണ്ടായ സ്േഫാടനവുമായി ബന്ധപ്പെട്ട് മഞ്ചേരി കാരകുന്നിലെ പള്ളിയിൽ മുഅദ്ദിനായിരുന്ന അസം സ്വദേശിയെ അറസ്റ്റ് ചെയ്തു. ബംഗാളിൽനിന്നെത്തിയ പൊലീസ് സംഘം ചൊവ്വാഴ്ചയാണ് മലപ്പുറം എസ്.പി പ്രതീഷ്കുമാറിെൻറ സഹായത്തോടെ ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്ത് കൊണ്ടുപോയത്.
2014ൽ പശ്ചിമ ബംഗാളിലെ ബുർദുവാനിലെ രണ്ടുനില കെട്ടിടത്തിൽ സ്ഫോടക വസ്തുക്കൾ നിർമിക്കുന്നതിനിടെയുണ്ടായ സ്ഫോടനത്തിൽ രണ്ടുപേർ കൊല്ലപ്പെടുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ദുർഗ പൂജക്ക് സ്ഫോടനം നടത്താനായി ഇവർ പദ്ധതിയിട്ടിരുന്നതായി കേസന്വേഷിച്ചിരുന്ന ദേശീയ അേന്വഷണ ഏജൻസി ആരോപിച്ചിരുന്നു.
മറ്റൊരു പ്രതിയിൽനിന്നാണ് കാരക്കുന്നിലുള്ള അസം സ്വദേശിയെ കുറിച്ച് സൂചന ലഭിച്ചത്. സംഭവവുമായി ഇയാൾക്ക് ബന്ധമുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചതിനെ തുടർന്നാണ് അറസ്റ്റ് ചെയ്തതെന്ന് മലപ്പുറം എസ്.പി പ്രതീഷ് കുമാർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.