തിരുവനന്തപുരം: മുത്തച്ഛനൊപ്പം ബൈക്കില്‍ പോവുകയായിരുന്ന എട്ടുവയസ്സുകാരൻ കെ.എസ്.ആര്‍.ടി.സി ബസ് കയറിയിറങ്ങി മര ിച്ചു. കരമന മേലാറന്നൂര്‍ രേവതിയില്‍ കണ്ണൂര്‍ ഗവ. എച്ച്.എസ്.എസിലെ അധ്യാപകന്‍ രതീഷിെൻറയും കരകുളം കെല്‍ട്രോണ്‍ ജീവനക്കാരി അനുവിെൻറയും മകന്‍ ആര്‍.എ. ഭഗവതാണ് മരിച്ചത്. ശനിയാഴ്ച രാവിലെ 11.30ഓടെ പട്ടം വൈദ്യുതി ഭവന് മുന്നിലായിരുന്നു അപകടം.
മുത്തച്ഛന്‍ വിശ്വംഭരനോടൊപ്പം എസ്.എ.ടി ആശുപത്രിയില്‍ പോയി മടങ്ങുകയായിരുന്നു ഭഗവത്. മെഡിക്കല്‍ കോളജില്‍നിന്ന് പട്ടത്തേക്ക് വരികയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസ് മറികടക്കുന്നതിനിടെ ബൈക്കിെൻറ ഹാൻഡിലിൽ ഇടിക്കുകയും നിയന്ത്രണംതെറ്റി ബൈക്ക് മറിയുകയായിരുന്നു. ബൈക്കിന് പിന്നിലിരുന്ന ഭഗവത് ബസിനടിയിലേക്കും വിശ്വംഭരന്‍ മറുഭാഗത്തേക്കും വീണു.
ബസിെൻറ പിൻചക്രം കുട്ടിയുടെ ശരീരത്തിലൂടെ കയറിയിറങ്ങി. എസ്.എ.ടി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വിശ്വംഭരന് പരിക്കില്ല. ബസ് അശ്രദ്ധമായി ഓവര്‍ടേക്ക് ചെയ്തതാണ് അപകടകാരണമെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ബസ് ഡ്രൈവർ കാഞ്ഞിരംകുളം സ്വദേശി ഷിജുവിനെതിരെ പൊലീസ് കേസെടുത്തു.മൂന്നാം ക്ലാസ് വിദ്യാർഥിയാണ് ഭഗവത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.