ചെന്നൈ: മധുരക്ക് സമീപം വിനോദയാത്രാ സംഘം സഞ്ചരിച്ചിരുന്ന സ്വകാര്യ ടൂറിസ്റ്റ് ബസ് നിയന്ത്രണംവിട്ട് മറി ഞ്ഞുണ്ടായ അപകടത്തിൽ മൂന്നുമരണം. പാലക്കാട് കൊടുവായൂർ കണ്ണങ്ങോട് സ്വദേശിനികളായ സരോജിനി(65), പെട്ടമ്മാൾ (68), അപ ്പുമണിയുടെ മകൾ നിഖില (എട്ട്) എന്നിവരാണ് മരിച്ചത്. കൊടുവായൂരിലെ കുടുംബശ്രീ, തൊഴിലുറപ്പ് തൊഴിലാളി കൂട്ട ായ്മ എന്നിവയുടെ ആഭിമുഖ്യത്തിൽ ‘ലക്ഷ്മി’ ടൂറിസ്റ്റ് ബസിൽ രാമേശ്വരം, കന്യാകുമാരി തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ച് നാട്ടിലേക്ക് മടങ്ങവെ ചൊവ്വാഴ്ച പുലർച്ച ഒന്നരയോടെയാണ് അപകടം.
കോവിൽപട്ടി- സാത്തൂർ ദേശീയപാതയിൽ ബെത്തുറെഡ്ഡിയപട്ടി വിളക്ക് എന്ന സ്ഥലത്തുവെച്ച് നിയന്ത്രണംവിട്ട ബസ് റോഡരികിലെ താഴ്ചയിലേക്ക് മറിയുകയായിരുന്നു. മൂവരും സംഭവസ്ഥലത്ത് മരിച്ചു. ബസ് യാത്രക്കാർ ഉറക്കത്തിലായിരുന്നു. വിജനമായ സ്ഥലമായതിനാൽ അപകട വിവരം പുറംലോകമറിയുന്നതിന് കാലതാമസം ഉണ്ടായി. വിരുതുനഗർ ജില്ല പൊലീസ് സൂപ്രണ്ട് രാജരാജെൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘവും അഗ്നിശമന വിഭാഗവും സ്ഥലത്ത് എത്തിയാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്.
പരിക്കേറ്റ 56 പേരെ കോവിൽപട്ടി, സാത്തൂർ ഗവ. ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ 11 പേരെ മധുര ഗവ. ജനറൽ ആശുപത്രിയിലേക്ക് റഫർ ചെയ്തു. ബസിൽ 60ഒാളം പേരാണ് ഉണ്ടായിരുന്നത്. പാലക്കാട് സ്വദേശി നിഷാന്ത് (25) ആണ് ബസ് ഒാടിച്ചിരുന്നത്. സാത്തൂർ താലൂക്ക് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.