കാക്കനാട് : പെട്രോള്‍പമ്പില്‍നിന്ന് പിന്നോട്ടെടുത്ത ബസിനടിയില്‍പ്പെട്ട് ബൈക്ക് യാത്രികന്‍ തല്‍ക്ഷണം മരിച്ചു. ഇരുമ്പനം എച്ച്.പി.സി.എല്‍ ബോട്ട്‌ലിങ് പ്ലാൻറിലെ ജീവനക്കാരനും പത്തനംതിട്ട സ്വദേശിയുമായ ആലുവ എരുമത്തടം ചുട്ടിപ്പറമ്പില്‍ വീട്ടില്‍ സാമുവല്‍കുട്ടിയാണ്(51) മരിച്ചത്. ബുധനാഴ്ച രാവിലെ ആറരയോടെ സീപോര്‍ട്ട് -എയര്‍പോര്‍ട്ട് റോഡില്‍ സണ്‍റൈസ് ആശുപത്രിക്ക് സമീപത്തെ പെട്രോള്‍ പമ്പിലായിരുന്നു അപകടം. പെട്രോള്‍ പമ്പില്‍നിന്ന് പിന്നോട്ടെടുത്ത ബസ് ഇരുമ്പനം ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കിലിടിക്കുകയായിരുന്നു.
റോഡ് നിരപ്പില്‍നിന്ന് ഉയരത്തിലുള്ള പെട്രോള്‍ പമ്പിലെ ഇറക്കത്തില്‍ നിയന്ത്രണംവിട്ട് റോഡിലേക്ക് ഇറങ്ങിയ ബസിെൻറ പിന്‍ഭാഗത്തെ ടയറുകള്‍ക്കടിയില്‍പ്പെട്ടായിരുന്നു ബൈക്ക് യാത്രികെൻറ ദാരുണാന്ത്യം. ബൈക്ക് പൂർണമായും തകര്‍ന്നു. സാമുവലിെൻറ വയറിലൂടെ കയറിയിറങ്ങിയ ബസ് 50 മീറ്ററോളം പിന്നിലേക്ക് നീങ്ങി ടെലിഫോണ്‍ പോസ്റ്റ് ഇടിച്ചുതെറിപ്പിച്ച് സമീപത്തെ തടിമില്ല് കെട്ടിടത്തില്‍ ഇടിച്ചുനിന്നു. ബൈക്ക് യാത്രികന്‍ രാവിലെ ജോലിസ്ഥലത്തേക്ക് പോകുമ്പോഴാണ് അപകടം.
ഡ്രൈവറായിരുന്നില്ല ബസ് ഓടിച്ചിരുന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചു. രാവിലെ സർവിസ് തുടങ്ങുന്നതിനുമുമ്പ് ഡീസല്‍ നിറക്കാന്‍ പെട്രോള്‍ പമ്പില്‍ എത്തിയ, കാക്കനാട്^എറണാകുളം റൂട്ടില്‍ സർവിസ് നടത്തുന്ന സ്വകാര്യ ബസാണ് അപകടത്തിനിടയാക്കിയത്. അപകടത്തെ തുടര്‍ന്ന് ബസ് ജീവനക്കാര്‍ ഓടി രക്ഷപ്പെട്ടു. മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ഭാര്യ: നിര്‍മല. മക്കള്‍: അജു, എബിന്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.