ആടിയും പാടിയും സ്നേഹം പങ്കിട്ടും നഗരയാത്ര സ്നേഹയാത്രയായി മാറി

തിരുവനന്തപുരം:ആടിയും പാടിയും സ്നേഹം പങ്കിട്ടും അന്താരാഷ്ട്ര വയോജന ദിനത്തിൽ വയോജനങ്ങൾക്ക് വേണ്ടി നഗരസഭ സംഘടിപ്പിച്ച നഗരയാത്ര സ്നേഹയാത്രയായി മാറി. കെ.എസ്.ആർ.ടി.സി ഡബിൾ ഡക്കർ ബസിൽ കിഴക്കേകോട്ടയിൽ നിന്ന് ആരംഭിച്ച യാത്ര മേയർ ആര്യ രാജേന്ദ്രൻ ഫ്ലാഗ് ഓഫ് ചെയ്തു.വിശേഷങ്ങൾ പറഞ്ഞും പാട്ടുകൾ പാടിയും കേക്ക് മുറിച്ചും ഇവർക്കൊപ്പം യാത്രയിൽ മേയറും ഒപ്പം കൂടി.

പ്രായം ശരീരത്തെ തളർത്തിയെങ്കിലും പണ്ടത്തെ രണ്ട് നില ബസിലെ യാത്ര എല്ലാവരും ഒരു ഉത്സവമാക്കി. ബസിന്റെ രണ്ടാം നിലയിലേക്ക് കയറാൻ കഴിയാത്തവർ താഴെ ഇരുന്ന് യാത്ര ആസ്വദിച്ചു.നഗരസഭയുടെ വയോജനകേന്ദ്രങ്ങളിലെ 30 പേരാണ് നഗരയാത്രയിൽ പങ്കെടുത്തത്. കിഴക്കേകോട്ടയിൽ നിന്ന് പുറപ്പെട്ട യാത്ര ശംഖുമുഖത്തെത്തി തിരികെ കിഴക്കേകോട്ടയിൽ അവസാനിച്ചു.

കോവിഡ് കാരണം രണ്ട് വർഷത്തിൽ കൂടുതലായി ഇവരെല്ലാം പുറത്തേക്കിറങ്ങിയിട്ട്.കോവിഡ് വന്നതോടെ സിനിമ കാണാൻപോലും പുറത്തേക്ക് ഇറങ്ങാതായി. ഡബിൾ ഡക്കർ ബല്ലിരുന്നു എല്ലാവരും പുറത്തിങ്ങിയ നഗരം കണ്ട സന്തോഷം പങ്കുവെച്ചു. 

Tags:    
News Summary - By dancing, singing and sharing love, the city trip turned into a love trip.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.