'വാരിയൻകുന്നൻ ​സ്വാതന്ത്രസമര​ സേനാനി; അന്ന്​ മുസ്​ലിംകൾക്ക്​ ഭക്ഷണം നൽകിയത്​ പി.എസ്​ വാര്യർ'

മലപ്പുറം: വാരിയൻകുന്നത്ത്​ കുഞ്ഞഹമ്മദ്​ ഹാജി ധീരനായ സ്വാതന്ത്ര സമര സേനാനിയാണെന്ന്​ മുതിർന്ന കോൺഗ്രസ്​ നേതാവും മുൻ എം.പിയുമായ സി.ഹരിദാസ്​. ഒരു സ്വകാര്യ ചാനലിന്​ നൽകിയ അഭിമുഖത്തിലാണ്​ സി.ഹരിദാസ്​ ത​െൻറ അഭിപ്രായം പ്രകടിപ്പിച്ചത്​.

'മഞ്ചേരിയിലെ ഒരു ഗ്രാമത്തിലെ പാവപ്പെട്ട ഒരു കൃഷിക്കാരനായിരുന്നു വാരിയൻ കുന്നൻ. അദ്ദേഹം സ്വാതന്ത്ര സമരത്തിന്​ വേണ്ടി ശബ്​ദിച്ചു. ഒരു തെറ്റും ചെയ്​തിട്ടില്ല. മാപ്പിള കലാപം ആസൂത്രണം ചെയ്​തത്​​ ബ്രിട്ടീഷുകാരാണ്​. വിഭജിച്ചു ഭരിക്കുക എന്നതായിരുന്നു അവരുടെ രീതി. വെടിവെച്ചു കൊല്ലാൻ​ നേരവും ധീരമായ നിലപാടുകളാണ്​ വാരിയൻകുന്നൻ സ്വീകരിച്ചത്​. പുതിയ തലമുറ ഇത്​ മനസ്സിലാക്കണം'

'വാരിയൻകുന്നൻ രക്തസാക്ഷിയാണ്​. അദ്ദേഹത്തെക്കുറിച്ച്​ ചലച്ചിത്രം നിർമിക്കുന്നതിൽ എന്താണ്​ തെറ്റ്​. അയാൾ മുസ്​ലിം ആയതുകൊണ്ടാണോ?. ഏത്​ ചരിത്രകാരനാണ്​ വാരിയൻ കുന്നൻ ഹിന്ദു വീടുകൾ ആക്രമിച്ചിട്ടുണ്ട്​ എന്ന്​ പറഞ്ഞിട്ടുള്ളത്​?. പൊന്നാനിയിൽ കലാപമുണ്ടായപ്പോൾ തടുത്തത്​ കെ.കേളപ്പനാണ്'​.

'കലാപസമയത്ത്​ ബ്രിട്ടീഷുകാർ മുസ്​ലിംവേഷങ്ങളിൽ കയറി ഹിന്ദുവീടുകൾ ആക്രമിച്ചിട്ടുണ്ട്​. കോട്ടക്കലിൽ മുസ്​ലിം ചെറുപ്പക്കാരെയെല്ലാം പൊലീസ്​ പിടിച്ചപ്പോൾ സ്​ത്രീകൾക്ക്​ ഭക്ഷണം നൽകിയത്​ ആര്യവൈദ്യശാല സ്ഥാപകൻ പി.എസ്. വാര്യർ ആണ്​. മുസ്​ലിം സ്​ത്രീകൾക്ക്​ നെല്ലെടുക്കാൻ വാര്യർ അനുമതി നൽകി. ഇപ്പോഴും ആര്യവൈദ്യശാലയിലെ കൈലാസത്തിൽ എല്ലാ മതങ്ങളുടെയും ചിഹ്നം കാണാം. അന്നത്തെ മലബാർ കലക്​ടർ രാജ്യദ്രോഹക്കുറ്റത്തിന്​ വിധിച്ചപ്പോൾ അങ്ങ്​ ചെയ്യേണ്ട കാര്യമാണ്​ ഞാൻ ചെയ്​തത്​ എന്നായിരുന്ന വാര്യരുടെ മറുപടി -സി. ഹരിദാസ്​ അഭിപ്രായപ്പെട്ടു.

എ.കെ.ആൻറണി, വയലാർ രവി തുടങ്ങിയ നേതാക്കളുടെ സമകാലികനായി മഹാരാജാസിൽ പഠിച്ച സി.ഹരിദാസ്​​ കെ.എസ്​.യുവി​െൻറ സ്ഥാപക നേതാക്കളിൽ ഒരാളാണ്​. മലപ്പുറം ജില്ലയിലെ യൂത്ത്​ കോൺഗ്രസി​െൻറ ആദ്യ പ്രസിഡൻറ്​ കൂടിയായ ഹരിദാസ്​ 1980 മുതൽ 1986വരെ രാജ്യസഭ എം.പിയായിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.