സി. ഷുക്കൂറിന് തിരിച്ചുവരാൻ അവസരമെന്ന് ലീഗ് ജില്ലാ നേതൃത്വം

കാസർകോട്: ലോയേഴ്സ് ഫോറം ജില്ലാ പ്രസിഡൻറ് സ്ഥാനത്തേക്ക് തിരിച്ചുവരുന്നതിന് മുൻ പ്രസിഡൻറ് അഡ്വ. സി ഷുക്കൂറിന് തടസമില്ലെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡൻറ് എം.സി ഖമറുദ്ദീൻ. അദ്ദേഹത്തിനെതിരെ നടപടിയെടുത്തിട്ടില്ല.

ഉത്തരേന്ത്യയിൽപോലും നടക്കാത്ത രീതിയിലുള്ള കൊലപാതകത്തിന് നേതൃത്വം നൽകിയ ആളെ മഹത്വവത്കരിച്ചതിനെ തുടർന്നുണ്ടായ പ്രവർത്തകരുടെ വികാര പ്രകടനത്തി​െൻറ അടിസ്ഥാനത്തിലാണ് ലോയേഴ്സ് ഫോറം പ്രസിഡൻറ് സ്ഥാനത്തുനിന്നും അവരുടെ സംഘടനാ നേതൃത്വം നീക്കിയത്. ഇപ്പോൾ ആപ്രശ്നം നിലനിൽക്കുന്നില്ല.

സമൂഹ മാധ്യമങ്ങളിൽ സി. ഷുക്കൂറിനെതിരെ കാമ്പയിൻ നടത്തരുതെന്ന് പ്രവർത്തകർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. അംഗത്വ നടപടി നടന്നുകൊണ്ടിരിക്കുകയാണ്. പിന്നാലെ ഭാരവാഹി തെരഞ്ഞെടുപ്പും നടക്കും. അദ്ദേഹത്തിന് മത്സരിക്കാം പ്രസിഡൻറ് സ്ഥാനത്ത് തിരിച്ചുവരാം. ഖമറുദ്ദീൻ പറഞ്ഞു.

Tags:    
News Summary - c shukoor- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.