Tom-Jose

പൗരത്വ നിയമം: കേരളം ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ചീഫ് സെക്രട്ടറി

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിൽ സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്. എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ട്. ഒരു തരത്തിലുമുള്ള ക്രമസമാധാന പ്രശ്നവും സംസ്ഥാനത്ത് പ്രതീക്ഷിക്കുന്നില്ലെന്നും ടോം ജോസ് പറഞ്ഞു.

ദേ​ശീ​യ ജ​ന​സം​ഖ്യ പട്ടിക (എ​ൻ.​പി.​ആ​ർ)ക്ക് എൻ.ആർ.സിയുമായി ബന്ധമുണ്ടോ എന്ന് പരിശോധിച്ച് വരികയാണ്. നിലവിൽ എ​ൻ.​പി.​ആ​ർ താൽകാലികമായി നിർത്തിവെച്ചിരിക്കുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Tags:    
News Summary - CAA Kerala Chief Secretary Tom Jose -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.