സി.എ.എ വിജ്ഞാപനം: മതരാഷ്ട്ര നിർമ്മിതിയിലേക്കുള്ള ചുവട് വെപ്പെന്ന് ബിനോയ് വിശ്വം

തിരുവനന്തപുരം: മത രാഷ്ട്ര നിർമ്മിതിയിലേക്കുള്ള ആർ.എസ്.എസ്- ബി.ജെപി യാത്രയുടെ അടുത്ത കാൽവെപ്പാണ് പൗരത്വ നിയമഭേദഗതി വിജ്ഞാപനം എന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എം.പി. മതേതരത്വം മരിച്ചാൽ ഇന്ത്യമരി ക്കുമെന്ന തിരിച്ചറിവില്ലാത്തവർക്ക് മാത്രമെ ഇങ്ങനെയൊരു വിജ്ഞാപനം പുറപ്പെടുവിക്കാൻ കഴിയുകയുള്ളു.

അതിനെ ചെറുക്കാൻ രാജ്യത്തോട് സ്നേഹമുള്ള എല്ലാവരും ഒന്നിച്ച് നീങ്ങേണ്ട സമയമാണിത്. ആ ആശയ വ്യക്തതയോട് കൂടിയാണ് കമ്മ്യൂണിസ്റ്റ് പാർട്ടി പൗരത്വ നിയമഭേദഗതിക്കെതിരായ നിലപാട് സ്വീകരിച്ചിട്ടുള്ളത്. പാർല്മെൻറിന് അകത്തും പുറത്തും പാർട്ടി ശബ്ദമുയർത്തിയത് ഈ നിലപാട് മുറുകെ പിടിച്ച് കൊണ്ടാണ്.

ബി.ജെ.പി യിൽ നിന്ന് രാജ്യത്തിന് ഗുണകരമായതൊന്നും ഉണ്ടാകില്ലന്ന് ഈ നീക്കം തെളിയിക്കുന്നു. അവരുമായി ഒളിഞ്ഞും തെളിഞ്ഞും കൂട്ട് കൂടാൻ ശ്രമിക്കുന്നവർക്കുള്ള മുന്നറിയിപ്പ് കൂടിയാണ് സർക്കാർ നടപടി എന്നും ബിനോയ് വിശ്വം പറഞ്ഞു.

Tags:    
News Summary - CAA Notification: Binoy Vishwam Takes Step Towards Building Religious Nation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.