മോദി അറിയുന്ന തരത്തിൽ സമരം ചെയ്യണം -പി.സി ജോർജ്

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയുന്ന തരത്തിൽ ഒരു സമരം ചെയ്യാൻ കേരളത്തിലെ ഭരണ-പ്രതിപക്ഷ കക്ഷികൾക്ക് സാധിച്ചിട്ടുണ്ടോ എന്നതിൽ സംശയമുണ്ടെന്ന് പി.സി ജോർജ് എം.എൽ.എ. ഒറ്റക്കെട്ടായാണ് സമരം നടത്തുന്നതെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തണം. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശക്തമായ എതിർപ്പാണ് ജനങ്ങളിലുള്ളത്. കേന്ദ്ര സർക്കാറിന് മനസിലാക്കുന്ന തരത്തിലുള്ള സമരത്തിന് സംസ്ഥാനം തയാറാകണമെന്നും പി.സി ജോർജ് ആവശ്യപ്പെട്ടു.

രാജ്യത്തെ മുസ് ലിം സമൂഹത്തെ ഒഴിവാക്കപ്പെടേണ്ടതാണോ എന്ന് പി.സി. ജോർജ് ചോദിച്ചു. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ വലിയ സംഭാവന നൽകിയ വിഭാഗമാണിത്. സ്വാതന്ത്ര്യ സമരത്തിൽ ജീവൻ ബലിയർപ്പിച്ചവരുടെ പേരുകൾ ഇന്ത്യാ ഗേറ്റിൽ കൊത്തി വെച്ചിട്ടുണ്ട്. അതിൽ 62 ശതമാനവും മുസ് ലിം സഹോദരങ്ങളാണ്.

ഇന്ത്യ എന്ന് പറയുന്നത് മോദിയെ പോലുള്ളവർ ചിന്തിക്കുന്ന ജനവിഭാഗത്തിന്‍റെ മാത്രമല്ല. മുസ് ലിം വിഭാഗത്തെ ഒറ്റപ്പെടുത്താനുള്ള ശ്രമം അപലപനീയമാണ്. ജനാധിപത്യ, മതേതര വിശ്വാസികളുടെ ശവത്തിൽ ചവിട്ടി നിന്നല്ലാതെ മോദിക്കും ബി.ജെ.പിക്കും പൗരത്വ ഭേദഗതി നിയമം നടപ്പാക്കാൻ സാധിക്കൂവെന്നും പി.സി ജോർജ് ചൂണ്ടിക്കാട്ടി.

പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യമം ച​ർ​ച്ച ചെ​യ്യാ​ൻ ചേർന്ന നി​യ​മ​സ​ഭ​യു​ടെ പ്ര​ത്യേ​ക സ​മ്മേ​ളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Tags:    
News Summary - CAA PC George Kerala Assembly -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.