തിരുവനന്തപുരം: സംസ്ഥാന വ്യവസായ സുരക്ഷ വിഭാഗത്തിൽ 345 തസ്തിക സൃഷ്ടിക്കാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. ടെക്നോപാർക്ക് അടക്കം വിവിധ വ്യവസായ സ്ഥാപനങ്ങളുടെ സുരക്ഷക്ക് ഇവരെ നിയോഗിക്കും. സായുധ പൊലീസ് ബറ്റാലിയനില്‍നിന്ന് ഡെപ്യൂട്ടേഷന് വ്യവസ്ഥയില്‍ ആയിരിക്കും നിയമനം നടത്തുക. ഇത്തരത്തിൽ ഡെപ്യൂേട്ടഷനിൽ പോകുന്ന തസ്തികക്ക് പകരം പൊലീസ് സേനയിൽ നിയമനം നടത്തും. കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിെൻറ കീഴിെല സർവിസുകളിലെ ജീവനക്കാരുടെയും ഉദ്യോഗസ്ഥരുടെയും നിയമനം പി.എസ്.സിക്ക് വിടും. ഇത് സംബന്ധിച്ച ഓര്‍ഡിനന്‍സ് ഇറക്കാൻ ഗവര്‍ണറോട് ശിപാര്‍ശ ചെയ്തു.
•കണ്ണൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്ലൂം ടെക്നോളി ജീവനക്കാരുടെ ശമ്പളം പരിഷ്കരിക്കും.
•പുതുതായി രൂപവത്കൃതമായ ആന്തൂര്‍ നഗരസഭയില്‍ എട്ട് തസ്തികകള്‍ സൃഷ്ടിക്കും.
•പട്ടികജാതി വകുപ്പ് ഡയറക്ടര്‍ പുകഴേന്തിയെ മില്‍മ എം.ഡിയായി നിയമിക്കാന്‍ തീരുമാനിച്ചു.
•കര്‍ഷക ക്ഷേമ വകുപ്പിലെ സീനിയര്‍ അഡീഷനല്‍ കൃഷി ഡയറക്ടര്‍ പി. ഷീലക്ക് സ്ഥാനക്കയറ്റം നൽകി കൃഷി ഡയറക്ടർ (പി.പി.എം സെല്‍) ആയി നിയമിക്കും.
•പെരിന്തല്‍മണ്ണ സബ് കലക്ടര്‍ ജാഫര്‍മാലിക്കിനെ ടൂറിസം അഡീഷനല്‍ ഡയറക്ടറായി നിയമിക്കും. പ്ലാനിങ് ഡെപ്യൂട്ടി സെക്രട്ടറിയുടെ ചുമതലയും അദ്ദേഹത്തിനായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.