കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയുെട ചില വരവു ചെലവ് കണക്കുകളിലും പ്രവർത്തനങ്ങളിലും അപാകമെന്ന് കംട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സി.എ.ജി) റിപ്പോർട്ട്.2018-19ലെ റിപ്പോർട്ടിലാണ് സംസ്ഥാന സർക്കാറിെൻറ ഓഡിറ്റ് വിഭാഗം ചൂണ്ടിക്കാട്ടിയ ക്രമക്കേടുകളടക്കം ആവർത്തിക്കുന്നത്. ഉത്തരക്കടലാസുകൾ അലക്ഷ്യമായി സൂക്ഷിക്കുന്നതായി സി.എ.ജി റിപ്പോർട്ട് വ്യക്തമാക്കുന്നു. ഉത്തരക്കടലാസുകളുടെ സ്റ്റോക്ക് രജിസ്റ്റർ സൂക്ഷിക്കുന്നില്ലെന്നത് പ്രധാന പോരായ്മയാണ്. 2018-19ൽ 4385 കെട്ട് ഉത്തരക്കടലാസുകൾ 5638 കെട്ട് അഡീഷനൽ ഷീറ്റുകളും സ്റ്റോറിലേക്ക് നൽകിയിരുന്നു.
അലക്ഷ്യമായാണ് ഇവ സൂക്ഷിച്ചതെന്നും സ്റ്റോക്ക് നോക്കുന്നില്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കോളജുകൾക്കും പഠനവകുപ്പുകൾക്കും വിതരണം ചെയ്യുന്ന ഉത്തരക്കടലാസുകളുടെ കണക്കുകൾ ഇല്ല. ബാക്കിയുള്ള ഉത്തരക്കടലാസുകളും അഡീഷനൽ ഷീറ്റുകളും ഉപയോഗിച്ച് പരീക്ഷയിൽ ക്രമക്കേട് നടത്താനുള സാധ്യത തള്ളിക്കളയാനാവില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. ഉപയോഗിക്കാത്ത ഉത്തരക്കടലാസുകളുടെ ശേഖരത്തെക്കുറിച്ച് മൂന്നു മാസം കൂടുേമ്പാൾ പരീക്ഷ ചീഫ് സൂപ്രണ്ടുമാർ ജോയൻറ് കൺട്രോളർക്ക് കണക്ക് കൈമാറണം.
എന്നാൽ, അത്തരം വിവരങ്ങൾ കാലിക്കറ്റിലില്ല. ഉത്തരക്കടലാസുകൾ കാണാതാകുന്നതിലടക്കം ആർക്കാണ് ഉത്തരവാദിത്തം എന്ന് നിശ്ചയിക്കാനുള്ള സംവിധാനവുമില്ല. സംസ്ഥാന ഓഡിറ്റ് വിഭാഗവും ഇതേ പിഴവുകൾ ചൂണ്ടിക്കാട്ടിയിരുന്നു. ഇവക്ക് അടിയന്തരമായി പരിഹാരം കാണണമെന്ന് റിപ്പോർട്ടിൽ നിർദേശിക്കുന്നു.
പരീക്ഷ ഫീസ് ഇ-പേമെൻറ് വഴി അടക്കുേമ്പാൾ വിദ്യാർഥികൾ കൃത്രിമം കാട്ടുന്നത് സർവകലാശാലക്ക് നഷ്ടമുണ്ടാക്കുന്നതായി സി.എ.ജി റിപ്പോർട്ടിൽ അടിവരയിടുന്നു. സോഫ്റ്റ്വെയർ തകരാറാണ് ഇ-പേമെൻറുകളിൽ കൃത്രിമം നടത്താനിടയാക്കുന്നത്. 2019 ഏപ്രിലിലെ എട്ടാം സെമസ്റ്റർ ബി.ടെക് പരീക്ഷക്ക് രണ്ട് വിദ്യാർഥികൾ ഒരേ ചലാനാണ് ഉപയോഗിച്ചത്. രണ്ടുപേരും പരീക്ഷക്ക് വിജയകരമായി രജിസ്റ്റർ ചെയ്തു.
വിദൂര വിദ്യാഭ്യാസ പ്രവേശന ഫീസും ഇതുപോലെ വിദ്യാർഥികൾ സർവകലാശാലയെ പറ്റിച്ചു. യാഥാർഥ ഫീസ് അടച്ചോ എന്ന് ഉറപ്പിക്കാൻ സംവിധാനമില്ല. വെറും പത്ത് രൂപ അടച്ചാൽപോലും രജിസ്റ്റർ ചെയ്യാം. ഒരേ ചലാൻ നമ്പർ ഉപയോഗിക്കുന്നത് തടയാനും സംവിധാനമില്ല. എത്ര തുക നഷ്ടമായെന്ന് സർവകലാശാലക്ക് നിശ്ചയമില്ല.
വെട്ടിപ്പിന് സാധ്യതയുള്ള സോഫ്റ്റ്വെയർ തുടർന്നും ഉപയോഗിക്കുന്നു. വെട്ടിപ്പ് നടത്തിയ വിദ്യാർഥികൾക്കും ഇവ കണ്ടുപിടിക്കാത്ത ഉദ്യോഗസ്ഥർക്കുമെതിരെ ഒരു നടപടിയുമുണ്ടായില്ലെന്നും സി.എ.ജി റിപ്പോർട്ട് വ്യക്തമാക്കുന്നു. ഈ വിഷയത്തിൽ സർവകലാശാലയുടെ മറുപടിയുണ്ടായില്ലെന്നും റിപ്പോർട്ടിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.