തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിനെതിരെ കംട്രോളർ-ഒാഡിറ്റർ ജനറലിെൻറ വിമർശനം. ഗുണനിലവാര പരിശോധന ഒഴിവാക്കാൻ 8.16 കോടി മൂല്യം വരുന്ന 28 പദ്ധതികൾ 15 ലക്ഷമോ അതിൽ കുറവോ ഉള്ള 63 ചെറിയ പ്രവൃത്തികളായി വിഭജിച്ചു. 15 ലക്ഷം രൂപയിൽ കൂടുതൽ ചെലവുള്ള ജോലികളിൽ ഗുണനിലവാരപരിശോധന അപര്യാപ്തമാണ്. ഫീൽഡ് പരിശോധനശാലകൾ കരാറുകാരൻ സ്ഥാപിക്കാത്തത് 611.85 കോടിയുടെ 85 പ്രവൃത്തികളുടെ ഗുണനിലവാര തകർച്ചക്കും അനാവശ്യമായ ആനുകൂല്യങ്ങൾ നൽകുന്നതിനും കാരണമായെന്നും നിയമസഭയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
അക്കൗണ്ടൻറ് ജനറൽ കെ.പി. ആനന്ദ് വാർത്തസമ്മേളനത്തിലും റിപ്പോർട്ട് വിശദീകരിച്ചു. ജോബ് മിക്സ് ഫോർമുല സ്വീകരിക്കാത്തതും യോഗ്യതയുള്ള മേൽനോട്ടക്കാർ ഇല്ലാത്തതും ഗുണനിലവാരത്തെ ബാധിച്ചു. സൂപ്രണ്ടിങ് എൻജിനീയർമാരും ക്വാളിറ്റി കൺട്രോൾ ഡയറക്ടറും ഗുണനിലവാര പരിശോധന നടത്താതെ തുക നൽകി. റോഡ് ചാർട്ടുകൾ മിക്ക ഡിവിഷനുകളിലുമില്ല. റോഡ് പുനർനിർമാണത്തിന് മുൻഗണന നൽകാനായില്ല.
അനുചിതരീതികളും അനുയോജ്യമല്ലാത്ത വസ്തുക്കളും ഉപയോഗിച്ചുള്ള റോഡ് അറ്റകുറ്റപ്പണികളും ഗുണനിലവാരത്തിൽ വിട്ടുവീഴ്ചക്കും അപകടസാധ്യതയുള്ളതുമാക്കി. പുതുക്കിയ എസ്റ്റിമേറ്റിൽ നിന്ന് ബിറ്റുമിൻ വില ഇൗടാക്കാതിരുന്നത് മൂലം 99.72 കോടി കരാറുകാർക്ക് അധികം നൽകി. സെക്യൂരിറ്റികൾ കൈകാര്യം ചെയ്യുന്നതിലെ പരാജയം മൂലം കരാറുകാർക്ക് അർഹതയില്ലാത്ത 15.73 കോടി നൽകി. 1.34 കോടിയുടെ ഒഴിവാക്കാവുന്ന സാമ്പത്തികഭാരവുമുണ്ടായി. യഥാസമയം ദർഘാസുകളിൽ തീരുമാനം എടുക്കാത്തത് മൂലം 3.17 കോടി അധികം നൽകി.
സഹകരണ കൺസ്യൂമർ ഫെഡറേഷൻ ഒമ്പത് ഫെറോ സിമൻറ് ഹൾ േബാട്ടുകൾ വാങ്ങുന്നതിന് ചെലവിട്ട 1.82 കോടി ഫലവത്തായില്ല. സഹകരണ സൊസൈറ്റി നിയമത്തിലെ വ്യവസ്ഥകൾ നടപ്പാക്കാത്തതിനാൽ 16.69 കോടിയുെട ഒാഡിറ്റ് ഫീസ് ഇൗടാക്കിയില്ല. വിനോദസഞ്ചാരവകുപ്പ് തീരദേശ നിയന്ത്രണ വിജ്ഞാപനം പാലിക്കാത്തതിനാൽ മൂന്ന് പദ്ധതികളിൽ 8.97കോടി ക്രമരഹിതമായി ചെലവിട്ടു. രണ്ട് പദ്ധതികൾക്ക് കിേട്ടണ്ട 9.55 കോടി കേന്ദ്രസഹായം നഷ്ടമായി.
ഏജൻസി േഫാർ അക്വാകൾചർ തീരദേശ അതോറിറ്റിയുടെ നിയന്ത്രണങ്ങൾ പാലിച്ചില്ല. വൈറ്റ് ലെഗ് ചെമ്മീൻ കൃഷിയിൽ മാർഗനിർദേശം പാലിക്കാതെ കൃഷി ചെയ്ത രണ്ട് വിളകൾ പരാജയമായി. 1.22 കോടി ചെലവിട്ടിട്ടും നെല്ല് ചെമ്മീൻ കൃഷി 115 ഹെക്ടറിൽ പുനരുജ്ജീവിപ്പിക്കാനായില്ല. തദ്ദേശ മത്സ്യ ഇനങ്ങൾക്കും ൈജവ വൈവിധ്യത്തിനും അപകടമായ ഫാം തിലാപ്പിയ കൃഷി ചെയ്തു. അനധികൃത ചീനവലകളുടെ ഉടമകളായ 74 പേർക്ക് 92.5 ലക്ഷം നഷ്ടപരിഹാരം നൽകിയിരിക്കെ അനർഹമായി 88.80 ലക്ഷം വീണ്ടും നൽകിയെന്നും റിപ്പോർട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.