തിരുവനന്തപുരം: 2021ല്‍ വൈദ്യുതി ബോര്‍ഡ് നടപ്പാക്കിയ ശമ്പള, പെൻഷൻ പരിഷ്കരണം ഉപഭോക്താക്കൾക്ക് ഷോക്കായെന്ന് കണ്ട്രോളര്-ഓഡിറ്റര്‍ ജനറലിന്റെ കണ്ടെത്തല്‍. നിലവിലെ ശമ്പള പരിഷ്കരണ മാനദണ്ഡങ്ങള്‍ മറികടന്നാണ് ശമ്പളവും പെന്‍ഷനും പരിഷ്കരിച്ചത്. ഇതുവഴി കോടികളുടെ അധികബാധ്യതയാണ് കെ.എസ്.ഇ.ബിക്ക് ഉണ്ടാകുന്നത്. ഈ ബാധ്യത ഉപഭോക്താക്കളില്‍നിന്ന് കണ്ടെത്തേണ്ട സ്ഥിതിയുമാണ്. ഉപഭോക്താക്കൾ 6.46 രൂപ യൂനിറ്റിന് അധികനിരക്ക് നൽകേണ്ടിവരുമെന്നും കണ്ടെത്തി.
മാനദണ്ഡങ്ങള്‍ പാലിക്കാതെ ശമ്പള പരിഷ്കരണം നടപ്പാക്കിയ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സിനെതിരെ നടപടി വേണമെന്നും സി.എ.ജിയുടെ കരട് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ശമ്പള പരിഷ്കരണത്തിന്റെ ഭാഗമായി അധികമായി ഉണ്ടാകുന്ന ബാധ്യത വൈദ്യുതി ബോര്‍ഡിന് ഊര്‍ജവകുപ്പില്‍നിന്ന് ലഭിക്കുന്ന സാമ്പത്തിക സഹായത്തില്‍നിന്ന് കണ്ടെത്തണമെന്നും റിപ്പോര്‍ട്ട് പരാമര്‍ശിക്കുന്നു.
സര്‍ക്കാറും ധനവകുപ്പും കണ്ട്രോളര്-ഓഡിറ്റര്‍ ജനറലും നിരവധി തവണ മുന്നറിയിപ്പ് നൽകിയിട്ടും വകവെക്കാതെ വൈദ്യുതി ബോര്‍ഡ് ശമ്പളവര്‍ധന നടപ്പാക്കിയതുമൂലം വരുമാനത്തിന്റെ പകുതിയോളം ശമ്പളവും പെന്‍ഷനുമായി നൽകേണ്ട സ്ഥിതിയായി. വൈദ്യുതി ബോര്‍ഡ് ജീവനക്കാര്‍ക്കുള്ള ക്ഷാമബത്ത മറ്റ് സര്‍ക്കാര്‍ ജീവനക്കാരുടേതിെനക്കാള് അഞ്ചുശതമാനം കൂടുതലാണെന്നും സി.എ.ജി വ്യക്തമാക്കുന്നു. അനധികൃതമായി ശമ്പളവും പെൻഷനും വർധിപ്പിച്ചതുമൂലം വരുമാനത്തിന്റെ 23 ശതമാനമായിരുന്ന ശമ്പള, പെൻഷൻ ചെലവ് ഒറ്റയടിക്ക് 46 ശതമാനമായി കുതിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.