കണ്ണൂർ: സി.എ.ജിയെ പടിക്കു പുറത്തുനിർത്താൻ കണ്ണൂർ വിമാനത്താവള കമ് പനി (കിയാൽ) സ്വീകരിച്ച തന്ത്രങ്ങളുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. സർ ക്കാറിെൻറ നേരിട്ടുള്ള ഒാഹരി 50 ശതമാനത്തിൽ താഴെയാണ് എന്ന് ചൂണ്ടിക്ക ാട്ടിയാണ് സി.എ.ജി ഓഡിറ്റിന് കിയാൽ അനുമതി നിഷേധിച്ചത്. നിലവിൽ കി യാലിൽ സംസ്ഥാന സർക്കാറിെൻറ നേരിട്ടുള്ള ഓഹരിവിഹിതം 35 ശതമാനമാണ്. വിമാനത്താവളത്തിനുവേണ്ടി സംസ്ഥാന സർക്കാർ തുടക്കത്തിൽ ഏറ്റെടുത്തു നൽകിയ ഭൂമിയുടെ വില ഒാഹരിയായി മാറ്റിയതിെൻറ കണക്കാണ് അത്.
ഇതിനുപുറമെയും ഭൂമി ഏറ്റെടുത്ത് സംസ്ഥാന സർക്കാർ കിയാലിന് നൽകിയിട്ടുണ്ട്. എന്നാൽ, ഇൗ ഭൂമിയുടെ വില സർക്കാറിെൻറ ഓഹരിയായി മാറ്റിയിട്ടില്ല. വലിയ വിലകൊടുത്ത് സർക്കാർ ഏറ്റെടുത്ത ഭൂമി നിസ്സാര തുകക്ക് ദീർഘകാലത്തേക്ക് സംസ്ഥാന സർക്കാർ കിയാലിന് പാട്ടത്തിന് നൽകുകയാണ് ചെയ്തിരിക്കുന്നത്.
ഏറ്റെടുത്തു നൽകിയ ഭൂമിയുടെ മുഴുവൻ വിപണിവില കണക്കാക്കി ഒാഹരിയാക്കി മാറ്റിയിരുന്നുവെങ്കിൽ കിയാലിൽ സംസ്ഥാന സർക്കാറിെൻറ ഒാഹരി പകുതിയിലും മേലേക്ക് വരുമായിരുന്നുവെന്നാണ് വിലയിരുത്തപ്പെടുന്നത്. സെൻറിന് എട്ടുലക്ഷം വരെ രൂപ നൽകിയാണ് ഒടുവിൽ വിമാനത്താവളത്തിന് ഭൂമി ഏറ്റെടുത്തത്.
കേന്ദ്രസർക്കാറിെൻറ കീഴിലുള്ള എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ, പൊതുമേഖല എണ്ണക്കമ്പനി ഭാരത് പെേട്രാളിയം എന്നിവക്ക് കണ്ണൂർ വിമാനത്താവള കമ്പനിയിലെ ഓഹരിവിഹിതം 32 ശതമാനം വരും. ഇതോടൊപ്പം സംസ്ഥാന സർക്കാറിെൻറ 35 ശതമാനം കൂടി ചേരുേമ്പാൾ കണ്ണൂർ വിമാനത്താവള കമ്പനിയിലെ സർക്കാർ മുതൽമുടക്ക് 65 ശതമാനത്തിന് മുകളിൽ വരും.
അതുകൊണ്ടുതന്നെ കണ്ണൂർ വിമാനത്താവള കമ്പനി സി.എ.ജി ഓഡിറ്റിന് വിധേയമാകേണ്ടതുമാണ്. 2016-17 വർഷം വരെ കണ്ണൂർ വിമാനത്താവള കമ്പനി സി.എ.ജി ഓഡിറ്റിന് വിധേയമായതുമാണ്.
2017 ജൂണിലാണ് സി.എ.ജി ഓഡിറ്റിന് അനുമതി നിഷേധിച്ചത്. കമ്പനി ആക്ട് 2013 പ്രകാരം പൊതുമേഖല കമ്പനികളുടെ ഒാഹരി സർക്കാർ മുതൽമുടക്കായി കണക്കാക്കാനാവില്ലെന്നാണ് സി.എ.ജിയെ പടിക്കു പുറത്തുനിർത്തുന്നതിന് കമ്പനി മുന്നോട്ടുവെക്കുന്ന വാദം.
എന്നാൽ, ഈ വാദം കേന്ദ്ര കമ്പനി കാര്യ മന്ത്രാലയം അംഗീകരിക്കുന്നില്ല. സംസ്ഥാന സർക്കാറിെൻറയും പൊതുമേഖല കമ്പനികളുടെയും ഓഹരി വിഹിതം 65 ശതമാനത്തിന് മുകളിൽ വരുന്ന സാഹചര്യത്തിൽ കിയാൽ സർക്കാർ കമ്പനി എന്ന ഗണത്തിൽ വരുമെന്നും അതുകൊണ്ടുതന്നെ സി.എ.ജി ഓഡിറ്റിന് വിധേയമാകണമെന്നുമാണ് കേന്ദ്രത്തിെൻറ നിലപാട്. ഡെലോയിറ്റ് എന്ന സ്വകാര്യസ്ഥാപനമാണ് നിലവിൽ കിയാലിെൻറ ഓഡിറ്റ് നിർവഹിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.