ട്രിപ്പിൾ ലോക്​ഡൗൺ​ നിയന്ത്രണങ്ങൾ ലംഘിച്ച്​ കേക്ക്​ മുറിക്കൽ: ഡി.ജി.പിക്ക്​ പരാതി നൽകി

തിരുവനന്തപുരം: തുടർഭരണം ലഭിച്ച ശേഷം ആദ്യമായി ചേർന്ന ഇടതുമുന്നണി യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയ​െൻറ നേതൃത്വത്തിൽ ​കോവിഡ്​ മാനദണ്ഡങ്ങൾ ലംഘിച്ച്​ കേക്ക്​ മുറിച്ചുവെന്നാരോപിച്ച്​ തിരുവനന്തപുരം ഡി.സി.സി വൈസ്​ പ്രസിഡൻറ് അഡ്വ.​ എം. മുനീർ ഡി.ജി.പിക്ക്​ പരാതി നൽകി.

മേയ്​ 17 മുതൽ തിരുവനന്തപുരം ജില്ലയിൽ കലക്​ടർ ട്രിപ്പിൾ ലോക്​ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്​. ഇതിനിടയിലാണ്​​ നിയമലംഘനം നടന്നതെന്ന്​ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു​.

ഇന്ത്യൻ പൗര​െൻറ മൗലികാവകാശമായ തൊഴിൽ ചെയ്യാൻ വേണ്ടിയുള്ള സഞ്ചാരം പോലും തടയപ്പെട്ടിരിക്കുകയാണ്​. കോവിഡ് മഹാമാരിയെ പ്രതിരോധിക്കാൻ ഈ കഷ്​ടപ്പാടൊക്കെ ജനങ്ങൾ സഹിക്കുന്നു.

ഇത്ര ശക്തമായ നിരോധന ഉത്തരവ് നിലനിൽക്കെയാണ് അത്​ ലംഘിച്ചുകൊണ്ട് തിരുവനന്തപുരം നഗരസഭയിലെ കുന്നുകുഴി വാർഡിൽ സ്ഥിതിചെയ്യുന്ന എ.കെ.ജി സെൻററിൽ തിങ്കളാഴ്​ച രാവിലെ എൽ.ഡി.എഫ്​ നേതാക്കൾ ഒത്തുകൂടി കേക്ക് മുറിച്ച്​ ആഘോഷം നടത്തിയത്.

കേരളത്തി​െൻറ കാവൽ മുഖമന്ത്രിയായി തുടരുന്ന പിണറായി വിജയൻ, കാവൽ മന്ത്രിസഭയിലെ അംഗങ്ങളായ എ.കെ. ശശീന്ദ്രൻ, കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവരും കോടിയേരി ബാലകൃഷ്ണൻ, കാനം രാജേന്ദ്രൻ, പന്ന്യൻ രവീന്ദ്രൻ, ആൻറണി രാജു, ജോസ് കെ. മാണി എന്നിവരുൾപ്പെടെ 16 പേരാണ് സാമൂഹിക അകലം പാലിക്കാതെ ആഘോഷ ചടങ്ങിൽ പങ്കെടുത്തത്.

ജില്ല കലക്​ടറുടെ ഉത്തരവുപ്രകാരം എല്ലാ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക ഒത്തുചേരലുകളും നിരോധിച്ചിരിക്കുകയാണ്. അതുപോലെ തന്നെ അവശ്യ സേവനങ്ങൾ നൽകുന്ന വ്യക്തികൾക്കും രോഗികൾക്കുമാണ് സഞ്ചാര അനുമതിയുള്ളത്. മറ്റുള്ളവർ വീടിന്​ പുറത്തിറങ്ങരുതെന്ന വ്യവസ്ഥ ഇവർ ലംഘിച്ചു. സാമൂഹിക അകലം പാലിക്കണമെന്ന നിബന്ധനയും ലംഘിച്ചിരിക്കുന്നു.

ആയിരക്കണക്കിന് അനുയായികളുള്ള ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിൽ ഇരിക്കുന്നവർ ചെയ്യുന്ന നിയമ ലംഘനം കൂടുതൽ ഗൗരവത്തോടു കൂടി കാണണം. അവരുടെ പ്രവർത്തികൾ സമൂഹത്തിൽ സ്വാധീനം ഉണ്ടാക്കുകയും ഇത്തരം നിയമലംഘനം നടത്താൻ അനുയായികളെ പ്രേരിപ്പിക്കുകയും ചെയ്തേക്കാം.

ട്രിപ്പിൾ ലോക്​ഡൗൺ വ്യവസ്ഥകൾ ലംഘിച്ചവർക്കെതിരെ കേസ്​ രജിസ്റ്റർ ചെയ്ത്​ അന്വേഷണം നടത്തി തുടർനടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു. പരാതിയുടെ പകർപ്പ്​ ജില്ല കലക്ടർ, തിരുവനന്തപുരം ഐ.ജി, കമീഷണർ തുടങ്ങിയവർക്കും കൈമാറി.

Tags:    
News Summary - Cake cutting in violation of triple lockdown rules: Complained to DGP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.