കാലിക്കറ്റ് സെനറ്റ്​ തെരഞ്ഞെടുപ്പ്: ഹരജി ഇന്നത്തേക്ക്​ മാറ്റി

കൊ​ച്ചി: മാ​ർ​ച്ച് ആ​റി​ന് കാ​ലാ​വ​ധി ക​ഴി​യു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല സെ​ന​റ്റി​ലേ​ക്കും സി​ൻ​ഡി​ക്കേ​റ്റി​ലേ​ക്കും നി​യ​മ പ്ര​കാ​രം തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്താ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്ക​ണ​മെ​ന്ന ഹ​ര​ജി ഹൈ​കോ​ട​തി ചൊ​വ്വാ​ഴ്ച പ​രി​ഗ​ണി​ക്കാ​ൻ മാ​റ്റി.

സെ​ന​റ്റ് തെ​ര​ഞ്ഞെ​ടു​പ്പ് ബോ​ധ​പൂ​ർ​വം വൈ​കി​പ്പി​ക്കു​ക​യാ​ണെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​ത്ത​തി​ന് പൂ​ർ​ണ ഉ​ത്ത​ര​വാ​ദി വൈ​സ് ചാ​ൻ​സ​ല​റാ​ണെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി സ​ർ​വ​ക​ലാ​ശാ​ല സെ​ന​റ്റം​ഗ​വും കോ​ഴി​ക്കോ​ട് ദേ​വ​ഗി​രി കോ​ള​ജ് അ​സോ. പ്ര​ഫ​സ​റു​മാ​യ സി​ബി എം. ​തോ​മ​സ്​ ന​ൽ​കി​യ ഹ​ര​ജി​യാ​ണ്​ ജ​സ്റ്റി​സ് സ​തീ​ഷ് നൈ​നാ​ന്‍റെ പ​രി​ഗ​ണ​ന​യി​ലു​ള്ള​ത്.

സ്ഥ​ല​വും സ​മ​യ​വും നി​ശ്ച​യി​ക്കു​ന്ന​ത​ട​ക്കം ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ വൈ​സ് ചാ​ൻ​സ​ല​റു​ടെ ചു​മ​ത​ല​യാ​ണെ​ങ്കി​ലും കാ​ലാ​വ​ധി തീ​രാ​ൻ ദി​വ​സ​ങ്ങ​ൾ മാ​ത്രം ശേ​ഷി​ക്കേ സെ​ന​റ്റ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്താ​ൻ ഇ​തു​വ​രെ ഒ​രു ന​ട​പ​ടി​യും ആ​രം​ഭി​ച്ചി​ട്ടി​ല്ലെ​ന്ന്​ ഹ​ര​ജി​യി​ൽ പ​റ​യു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കാ​ൻ വൈ​സ് ചാ​ൻ​സ​ല​ർ വീ​ഴ്ച വ​രു​ത്തി​യാ​ൽ താ​ൽ​ക്കാ​ലി​ക സി​ൻ​ഡി​ക്കേ​റ്റ് രൂ​പ​വ​ത്​​ക​രി​ക്കാ​ൻ ച​ട്ട പ്ര​കാ​ര​മു​​ള്ള അ​ധി​കാ​രം പ്ര​യോ​ഗി​ക്കാ​ൻ ചാ​ൻ​സ​ല​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്നാ​ണ് ഹ​ര​ജി​യി​ലെ ആ​വ​ശ്യം.

Tags:    
News Summary - Calicut Senate Election- Petition adjourned to tuesday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.