കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല സ്വാശ്രയമേഖലയിൽ നേരിട്ട് നടത്തുന്ന പത്ത് ബി.എഡ് സെൻററുകൾക്ക് എൻ.സി.ടി.ഇ (നാഷനൽ കൗൺസിൽ ഫോർ ടീച്ചർ എജുക്കേഷൻ)യുടെ അംഗീകാരമില്ല. ബി.എഡ് ഏകജാലക പ്രവേശന നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് സർവകലാശാലയുെട പത്ത് പഠനകേന്ദ്രങ്ങൾക്ക് അംഗീകാരമില്ലെന്ന് വിവരാവകാശ നിയമപ്രകാരം വ്യക്തമായത്. എൻ.സി.ടി.ഇയുടെ ബംഗളൂരുവിലെ പ്രാദേശിക കേന്ദ്രത്തിൽ നൽകിയ അപേക്ഷക്ക് മറുപടിയായാണ് ഇൗ വിവരം പുറത്തുവന്നത്.
നാലു കേന്ദ്രങ്ങളുടെ അംഗീകാരം 2005ൽ നഷ്ടമായതാണ്. ഏഴെണ്ണത്തിേൻറത് 2015ലും. കെട്ടിടമടക്കം അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കാത്തതിനാലായിരുന്നു എൻ.സി.ടി.ഇയുടെ നടപടി. ചില അധ്യാപകർക്ക് ആവശ്യമായ യോഗ്യതയില്ലെന്നും എൻ.സി.ടി.ഇ പരിശോധനയിൽ കണ്ടെത്തിയിരുന്നു. കോഴിക്കോട് ജില്ലയിൽ വലിയങ്ങാടി, ചക്കിട്ടപ്പാറ, പുതുപ്പണം, മലപ്പുറത്ത് ചെരണി എന്നീ കേന്ദ്രങ്ങളുടെ അംഗീകാരം 2009ൽ തന്നെ നഷ്ടമായിട്ടും കോഴ്സുകൾ തുടരുകയാണ്. 2004ലാണ് സർവകലാശാല ഇൗ ബി.എഡ് സെൻററുകൾക്ക് തുടക്കമിട്ടത്.
വയനാട് കണിയാമ്പറ്റ, തൃശൂർ അരണാട്ടുകരയിലെ ഡോ. ജോൺ മത്തായി സെൻറർ, വലപ്പാട്, നാട്ടിക, പാലക്കാട് കുടവായൂർ എന്നീ േകന്ദ്രങ്ങൾ 2015ൽ അംഗീകാരമില്ലായെന്ന് രേഖകൾ തെളിയിക്കുന്നു. സ്വാശ്രയ ബി.എഡ് സ്ഥാപനങ്ങളുെട ചുമതലയിലുള്ള അധ്യാപകൻ എൻ.സി.ടി.ഇ അംഗീകാരം നേടിയെടുക്കാൻ കുറേ യാത്രകൾ നടത്തിയതല്ലാതെ ഫലമുണ്ടായിട്ടില്ലെന്ന് ഇതോടെ വ്യക്തമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.