കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ പരീക്ഷഭവൻ ആധുനികവത്കരിക്കുന്നതു മായി ബന്ധപ്പെട്ട് പ്രേത്യക െസക്ഷൻ ഓഫിസ് തുടങ്ങാൻ സിൻഡിക്കേറ്റ് യോഗതീരുമാന ം. മോണിറ്ററിങ് കമ്മിറ്റിയും രൂപവത്കരിക്കും. ഉത്തരക്കടലാസുകൾ കൃത്യമായി സൂക്ഷി ക്കാനും ആവശ്യമുള്ളപ്പോൾ കെണ്ടടുക്കാനും ‘ഡിജി റാക്ക്’ എന്ന സാേങ്കതികവിദ്യ അടക്കം ഉപയോഗപ്പെടുത്തി പരീക്ഷഭവൻ ആധുനികവത്കരിക്കാൻ നേരത്തേ തീരുമാനിച്ചിരുന്നു.
സര്‍വകലാശാല പഠനവകുപ്പുകളിലേക്ക് ചോദ്യപേപ്പറുകള്‍ ഓണ്‍ലൈനായി അയക്കാനും തപാല ് വകുപ്പിെൻറ സഹകരണത്തോടെ ഉത്തരക്കടലാസുകള്‍ പരീക്ഷ കേന്ദ്രങ്ങളില്‍നിന്ന് ശേഖരിക്കുന്നതിനും മൂല്യനിര്‍ണയ ക്യാമ്പുകളിലേക്ക് അയക്കാനും തീരുമാനമായി. ബിരുദ മലയാളം പഠനബോർഡ് ചെയർമാൻ ഡോ. കെ.എം. നസീർ സിലബസ് തിരുത്തിയെന്ന പരാതിയിൽ പ്രോ വൈസ് ചാൻസലർ കൺവീനറായി അന്വേഷണ സമിതിയെയും നിയമിച്ചു.
മറ്റ് പ്രധാന തീരുമാനങ്ങൾ:
•രജിസ്ട്രാര്‍, പരീക്ഷ കണ്ട്രോളര്, ഫിനാന്‍സ് ഓഫിസര്‍ എന്നിവരെ നിയമിക്കുന്നതിന് സെലക്ഷന് കമ്മിറ്റിയായി
•ഈ വര്‍ഷം പുതുതായി അനുവദിച്ച ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകളില്‍ യു.ജിക്ക് പത്തും, പി.ജിക്ക് അഞ്ചും സീറ്റുകള്‍ വര്‍ധിപ്പിക്കും
•കാമ്പസിലെ മഴവെള്ള സംഭരണത്തിനും ബ്യൂട്ടി സ്പോട്ട് ഏരിയയിലെ മണ്ണൊലിപ്പ് തടയുന്നതിനും സി.ഡബ്ല്യൂ.ആര്.ഡി.എമ്മിനെ കണ്സള്ട്ടൻറാക്കി പഠനം നടത്തും
•കേരള പൊലീസ് അക്കാദമിയില്‍ എം.എസ്സി ഫോറന്‍സിക് സയന്‍സ് തുടങ്ങും. ലൈഫ് സയന്‍സ് പഠനവകുപ്പിന് കീഴിലാണ് കോഴ്സ്
•കാമ്പസിൽ പോലീസ് സ്റ്റേഷനും ഫയര്‍ സ്റ്റേഷനും നിർമിക്കുന്നതിന് 50 സെൻറ് വീതം അനുവദിക്കും. സ്ഥലം നിര്‍ണയിക്കുന്നത് വിശദ പഠനത്തിന് മാറ്റി
•ബ്ലോക്ക് ചെയിന്‍ ടെക്നോളജി ഉപയോഗിച്ച് പേ റോള്‍, പരീക്ഷ, ഫിനാന്‍സ് തുടങ്ങിയ കാര്യങ്ങള്‍ പരിഷ്കരിക്കുന്നതിന് സർക്കാർ പുറപ്പെടുവിച്ച നിർദേശങ്ങള്‍ അംഗീകരിച്ചു
•വെറ്ററിനറി സര്‍വകലാശാലയുടെ സഹകരണത്തോടെ ഇൻറര്‍നാഷനല്‍ ഏവിയന്‍ റിസര്‍ച് സെൻറര്‍ തുടങ്ങുന്നത് കോഴ്സ്/റിസര്‍ച്ചിന് വേണ്ടിയുള്ള സിൻഡിക്കേറ്റ് കമ്മിറ്റി പരിശോധിക്കും
•സര്‍വകലാശാല കാമ്പസില്‍ സെൻറര്‍ ഫോര്‍ മലബാര്‍ സ്റ്റഡീസ് തുടങ്ങുന്നതിന് പ്രഫ. എം.എം. നാരായണന് കണ്‍വീനറും കെ.കെ.എന്‍. കുറുപ്പ് ഉപദേശകനുമായി കമ്മിറ്റി
•എം.വോക് കോഴ്സുകള്‍ തുടങ്ങുന്നതിനുള്ള കോഴ്സ് ആൻഡ് റിസര്‍ച് സ്റ്റാൻഡിങ് കമ്മിറ്റിയുടെ ശിപാര്‍ശ അംഗീകരിച്ചു
യു.ജി.സിയുടെ ഏഴാം ശമ്പള പരിഷ്കരണം സംബന്ധിച്ച സർക്കാർ ഉത്തരവ് സര്‍വകലാശാലയില്‍ നടപ്പാക്കും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.