തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല മൂന്നാം സെമസ്റ്റർ ബി.കോം, ബി.ബി.എ പരീക്ഷ ചോദ്യ പേപ്പർ വാട്സ്ആപ് വഴി ചോർന്ന സംഭവത്തിൽ രണ്ട് വിദ്യാർഥികളെ തേഞ്ഞിപ്പലം പൊലീസ് അറ സ്റ്റ് ചെയ്തു. തൃശൂർ ചിറ്റഞൂർ സ്വദേശി ചോഴിയാട്ടിൽ സുഷീൽ (19), ഗുരുവായൂർ കോട്ടപ്പടി കു ളങ്ങര വീട്ടിലെ വിനീത് (19) എന്നിവരെയാണ് തേഞ്ഞിപ്പലം എസ്.ഐ ബിനു തോമസിെൻറ നേതൃത്വത്തിൽ പിടികൂടിയത്.
ഡിസംബർ പത്തിന് നടക്കേണ്ട ‘ജനറൽ ഇൻഫർമാറ്റിക്സ്’ ചോദ്യങ്ങളാണ് ചോർന്നത്. വിദ്യാർഥികൾക്ക് വാട്സ്ആപ്പിലൂടെ ചോദ്യങ്ങൾ ലഭിച്ചതറിഞ്ഞ് രാത്രി 11ഒാടെയാണ് പരീക്ഷ മാറ്റിവെച്ചതറിയിച്ചത്. വൈസ് ചാൻസലർ ഡോ. കെ. മുഹമ്മദ് ബഷീർ തേഞ്ഞിപ്പലം പൊലീസിൽ പരാതി നൽകുകയും നാലംഗസമിതിയെ ആഭ്യന്തര അന്വേഷണത്തിനായി ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു.
ചോദ്യക്കടലാസ് വാട്സ്ആപ്പിൽ ‘പറന്നുകളിച്ചത്’ പരീക്ഷവിഭാഗത്തിന് നാണക്കേടായിരുന്നു. നേരത്തേയും അശ്രദ്ധമായി ചോദ്യക്കടലാസുകളുടെ െകട്ട് പൊട്ടിച്ച സംഭവം ഉണ്ടായിട്ടുെണ്ടങ്കിലും കാമറയിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത് ഇതാദ്യമാണ്.
തൃശൂരിലെ വിവേകാനന്ദ കോളജിലെ വിദ്യാർഥികളാണ് പിടിയിലായവരെന്ന് എസ്.ഐ ബിനു തോമസ് പറഞ്ഞു. ചോദ്യക്കടലാസ് മാറി പൊട്ടിച്ചതറിഞ്ഞ അധ്യാപകർ ഉടൻതന്നെ വിദ്യാർഥികളിൽനിന്ന് ചോദ്യപേപ്പർ തിരിച്ചുവാങ്ങിയെങ്കിലും ഇവർ രണ്ടുപേരും നൽകിയില്ല. പിന്നീട് മൊബൈലിൽ പകർത്തി വാട്സ്ആപ് ഗ്രൂപ്പുകളിലേക്ക് അയക്കുകയായിരുന്നു. രണ്ടാം തവണയാണ് മൂന്നാം സെമസ്റ്റർ ബി.കോം, ബി.ബി.എ പരീക്ഷ മാറ്റിവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.