തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ സെനറ്റിലെ രണ്ട് എം.എല്‍.എമാരുടെ ഒഴിവ് നികത്തുന്നതിന് ഡിസംബര്‍ 14ന് തെരഞ്ഞെടുപ്പ് നടത്താന്‍ വരണാധികാരിയായ നിയമസഭാ സെക്രട്ടറി വിജ്ഞാപനമിറക്കി. ഡിസംബര്‍ 15നാണ് വോട്ടെണ്ണല്‍. കെ.എന്‍.എ. ഖാദര്‍, ടി.എന്‍. പ്രതാപന്‍ എന്നിവരുടെ ഒഴിവിലാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്. സര്‍വകലാശാലാ പരിധിയിലെ തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലെ എം.എല്‍.എമാരാണ് വോട്ടര്‍മാര്‍.
മന്ത്രി ഡോ. കെ.ടി. ജലീല്‍, ഇ.കെ. വിജയന്‍, പുരുഷന്‍ കടലുണ്ടി, ഐ.സി. ബാലകൃഷ്ണന്‍ എന്നിവരാണ് നിലവില്‍ സെനറ്റിലെ നിയമസഭാ സാമാജികര്‍. മൊത്തം ആറാണ് കാലിക്കറ്റ് സെനറ്റിലെ എം.എല്‍.എമാരുടെ പ്രാതിനിധ്യം. അടുത്ത ഡിസംബറിലാണ് സെനറ്റിന്‍െറ കാലാവധി അവസാനിക്കുന്നത്. സെനറ്റിലെ മുഴുവന്‍ ഒഴിവുകളും നികത്തിയശേഷമേ സിന്‍ഡിക്കേറ്റ് തെരഞ്ഞെടുപ്പ് നടത്തുകയുള്ളൂ.
മന്ത്രിയായിരിക്കെ കെ.ടി. ജലീലിന് സെനറ്റില്‍ തുടരാന്‍ കഴിയുമോയെന്ന സംശയം സര്‍വകലാശാല ഉന്നയിച്ചിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ കഴമ്പില്ളെന്നാണ് സര്‍വകലാശാലക്ക് ലഭിച്ച നിയമോപദേശം. യു.ഡി.എഫ് സര്‍ക്കാറിന്‍െറ കാലത്താണ് സെനറ്റ് പുന$സംഘടിപ്പിച്ചത്. നിയമസഭയില്‍ എല്‍.ഡി.എഫും യു.ഡി.എഫും നേരിയ വ്യത്യാസമായിരുന്നതിനാല്‍ ഇരുപക്ഷത്തുനിന്നും മൂന്നു വീതം എം.എല്‍.എമാര്‍ എന്ന നിലക്ക് ഐകകണ്ഠ്യേന തെരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍, ഇത്തവണ ഇരു മുന്നണികളും കക്ഷിനിലയില്‍ കാര്യമായ വ്യത്യാസമുള്ളതിനാല്‍ സമവായ സാധ്യത കുറവാണ്.
ടി.എന്‍. പ്രതാപന്‍െറ ഒഴിവില്‍ സിന്‍ഡിക്കേറ്റ് തെരഞ്ഞെടുപ്പ് നടത്താന്‍ നേരത്തേ തീരുമാനിച്ചെങ്കിലും സെനറ്റിലെ ഒഴിവ് നികത്തിയശേഷം മതിയെന്ന് ചൂണ്ടിക്കാട്ടി ഇടതുപക്ഷം കോടതിയെ സമീപിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.