സെനറ്റ് ഹൗസിന് മുന്നിൽ എസ്.എഫ്.ഐ-യു.ഡി.എസ്.എഫ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷാവസ്ഥ 

കാലിക്കറ്റ് സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിനിടെ സംഘർഷാവസ്ഥ

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിനിടെ സംഘർഷാവസ്ഥ. വോട്ടെടുപ്പ് നടക്കുന്നതിനിടെയാണ് ഇന്ന് രാവിലെ 10ഓടെ സർവകലാശാല സെനറ്റ് ഹൗസിന് മുന്നിൽ സംഘർഷാവസ്ഥയുണ്ടായത്.

വോട്ട് രേഖപ്പെടുത്തുന്നതിനായി യു.യു.സിമാരെ ഉള്ളിലേക്ക് കടത്തിവിടുന്നതുമായി ബന്ധപ്പെട്ടാണ് തർക്കമുണ്ടായത്. തുടർന്ന് എസ്.എഫ്.ഐ പ്രവർത്തകരും യു.ഡി.എസ്.എഫ് പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ഇരുകൂട്ടരും സംഘടിച്ചെത്തിയതോടെ സംഘർഷാവസ്ഥയായി.

പൊലീസ് ഇടപെട്ടാണ് പ്രവർത്തകരെ പിന്തിരിപ്പിച്ചത്. സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.


സംഘർഷ സാഹചര്യം മുൻനിർത്തി തെരഞ്ഞെടുപ്പിന്​ പൊലീസ്​ സംരക്ഷണം നൽകാൻ ഹൈകോടതി ഉത്തരവുണ്ടായിരുന്നു. 

Tags:    
News Summary - calicut university union election updates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.