തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയുടെ പരീക്ഷ സംവിധാനം വീണ്ടും കുത്തഴിഞ്ഞു. ഫൈനൽ സെമസ്റ്റർ ഡിഗ്രി പരീക്ഷകൾ അടുത്തയാഴ്ച തുടങ്ങാനിരിക്കെ നാല്, അഞ്ച് സെമസ്റ്റർ ഫലപ്രഖ്യാപനം മുടങ്ങി. ഇൗ ഫലം പ്രഖ്യാപിക്കാൻ പോലും കഴിയാത്തതിനാൽ ഇൗവർഷത്തെ ഡിഗ്രി ഫൈനൽ വിദ്യാർഥികളുടെ ഭാവി അനിശ്ചിതത്വത്തിലായി. മാർച്ച് 22നാണ് ആറാം സെമസ്റ്റർ ബി.കോം, ബി.ബി.എ പരീക്ഷകൾ തുടങ്ങുന്നത്. മാർച്ച് 17ന് തുടങ്ങേണ്ട പരീക്ഷകൾ സോണൽ കലോത്സവത്തെ തുടർന്നാണ് പുനഃക്രമീകരിച്ചത്. ബി.എ, ബി.എസ്സി പരീക്ഷകൾ മാർച്ച് 29നാണ് ആരംഭിക്കുക. ഫൈനൽ പരീക്ഷയടുത്തിട്ടും ഇവരുടെ നാല്, അഞ്ച് സെമസ്റ്റർ ഫലം പ്രസിദ്ധീകരിക്കാൻ കഴിഞ്ഞില്ല. ഡിസംബറിൽ പ്രസിദ്ധീകരിക്കേണ്ട ഫലമാണ് നാലാം സെമസ്റ്ററിേൻറത്. അഞ്ചിേൻറത് ഫെബ്രുവരിയിലുമാണ് പുറത്തുവിടേണ്ടത്. എന്നാൽ, പലവിധ കാരണങ്ങളാൽ ഫലപ്രഖ്യാപനം തടസ്സപ്പെട്ടു.
നാലാം സെമസ്റ്ററിെൻറ അരലക്ഷത്തോളം ഉത്തരക്കടലാസുകൾ ഇനിയും മൂല്യനിർണയം നടത്താനുണ്ട്. മൂല്യനിർണയത്തിന് വേതനം നിർത്തിയതിനാൽ ഒരു വിഭാഗം അധ്യാപകർ ക്യാമ്പ് ബഹിഷ്കരിച്ചതിനാലാണ് ഇത്രയും നീണ്ടത്. അഞ്ചാം സെമസ്റ്റർ ഉത്തരക്കടലാസുകൾ ഹോം വാല്വേഷനായി അധ്യാപകർക്ക് നൽകിയിരിക്കയാണ്. മൂല്യനിർണയം നടത്തി മാർക്കുകൾ സർവകലാശാലയിൽ എത്തിച്ചാലേ ഫൈനൽ പരീക്ഷയുടെ റിസൾട്ട് പ്രഖ്യാപിക്കാൻ കഴിയൂ.നാല്, അഞ്ച് പരീക്ഷയുടെ ഫലം വരാത്തത് പി.ജിക്ക് കേന്ദ്ര സർവകലാശാലകളിലേക്ക് അപേക്ഷിക്കുന്നവരെയാണ് പ്രധാനമായും ബാധിക്കുക. ൈഫനൽ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവർ നാല്, അഞ്ച് സെമസ്റ്റർ മാർക്ക്ലിസ്റ്റുകളാണ് കേന്ദ്ര സർവകലാശാലകളിൽ അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടത്. ഇൗയവസരം കാലിക്കറ്റിലെ വിദ്യാർഥികൾക്ക് ഇത്തവണ നഷ്ടപ്പെടുമോയെന്നാണ് ആശങ്ക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.